മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന് പരുക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം. അനിയന്ത്രിതമായ തിരക്കില്‍പ്പെട്ട് കെ.സി.വേണുഗോപാല്‍ നിലത്ത് വീഴുകയായിരുന്നു.

കൈയ്ക്കും കാല്‍മുട്ടിനും പരുക്കേറ്റ അദ്ദേഹത്തിന് യാത്രാ ക്യാംപില്‍ പ്രാഥമിക ചികിത്സ നല്‍കി. ശേഷം വീണ്ടും യാത്രയില്‍ പങ്കാളിയായി.രാഹുല്‍ ഗാന്ധിയെ കാണാന്‍ ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിനു കഴിയാതിരുന്നതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക