മുൻനിര റെസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെല്ലിനെതിരെ കേസ് ഫയല്‍ ചെയ്ത് മുൻ ജീവനക്കാരി. കഴിഞ്ഞ വര്‍ഷം ടാക്കോ ബെല്ലിന്റെ ഓഫീസില്‍ സംഘടിപ്പിച്ച ക്രിസ്മസ് പാര്‍ട്ടിയ്ക്കിടെ വളരെ മോശം അനുഭവം നേരിടേണ്ടി വന്നു എന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ഗ്രൂപ്പ് സെക്‌സ് നടന്നതായാണ് മുൻ ജീവനക്കാരിയായ അലന ബെച്ചിയോം ആരോപിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് രാജിവയ്ക്കാൻ നിര്‍ബന്ധിതയായെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കമ്ബനിക്കെതിരെ യുവതി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ടാക്കോ ബെല്‍ ഔട്ട്ലെറ്റിനെതിരെയാണ് കേസ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ക്രിസ്മസ് പാര്‍ട്ടി ആഘോഷിക്കാൻ ബോസ് അലനയെ ക്ഷണിക്കുകയായിരുന്നു. ഈ പാര്‍ട്ടിയുടെ പ്രധാന ആകര്‍ഷണം പോട്ട്‌ലക്ക് ബുഫേയായിരിക്കുമെന്നും അവര്‍ ക്ഷണക്കത്തില്‍ വ്യക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അങ്ങനെ ക്ഷണം സ്വീകരിച്ച്‌ പാര്‍ട്ടി നടക്കുന്ന ദിവസം ഔട്ട്‌ലെറ്റിലെത്തിയപ്പോള്‍ ജീവനക്കാര്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ കണ്ട് താൻ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു പോയി എന്ന് ഇവര്‍ വെളിപ്പെടുത്തി. പാര്‍ട്ടി നടക്കുന്നതിനിടയില്‍ തനിക്കൊപ്പം ജോലി ചെയ്യുന്ന ചില സുഹൃത്തുക്കളെ കാണാൻ ഇവര്‍ റെസ്റ്റോറന്റിന് പുറത്തേക്ക് പോയിരുന്നു. ഇതിനുശേഷം തിരിച്ചെത്തിയപ്പോള്‍ ഒരു ജീവനക്കാരനും അയാളുടെ ഭാര്യയും ഗ്രൂപ്പ് സെക്സ് നടത്തുന്നതായി കണ്ടു എന്നാണ് യുവതി അവകാശപ്പെടുന്നത്. മദ്യ ലഹരിയിലാണ് എല്ലാ ജീവനക്കാരും ഉണ്ടായിരുന്നതെന്നും അലന ചൂണ്ടിക്കാട്ടി.

പോട്ട്‌ലക്ക്- സ്റ്റൈലില്‍ ബുഫെ ഒരുക്കിയിരുന്ന പാത്രത്തില്‍ തന്റെ സഹപ്രവര്‍ത്തകര്‍ ഛര്‍ദ്ദിക്കുന്നതും ഇവര്‍ കണ്ടു.കൂടാതെ പാര്‍ട്ടി നടക്കുന്ന സ്ഥലത്തെ ജനലകളും സുരക്ഷാ ക്യാമറകളും പേപ്പര്‍ ഉപയോഗിച്ച്‌ മറക്കുകയും ചെയ്തിരുന്നു. കമ്ബനിയിലെ ബോസ് തന്നെയാണ് ജീവനക്കാര്‍ക്ക് മദ്യം ഒഴിച്ച്‌ നല്‍കിയിരുന്നതെന്നും അലന പറഞ്ഞു. തുടര്‍ന്ന് യുവതി പാര്‍ട്ടി ആഘോഷം നിര്‍ത്തി സംഭവിച്ച കാര്യങ്ങള്‍ എല്ലാം ടാക്കോ ബെല്ലിന്റെ എച്ച്‌ആര്‍ ഡിപ്പാര്‍ട്ട്മെന്റിനെ അറിയിക്കുകയും ചെയ്തു. ഇവരുടെ പരാതി കണക്കിലെടുത്ത് കമ്ബനി മാനേജരെയും ചില സഹപ്രവര്‍ത്തകരെയും ഉടൻ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പിരിച്ചുവിട്ട ജീവനക്കാര്‍ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും തന്റെ കാറിന്റെ ചില്ല് തകര്‍ത്തെന്നും അലെന പറയുന്നു. ഇതിനെ തുടര്‍ന്ന് താൻ ജോലി രാജിവക്കാൻ നിര്‍ബന്ധിതയായെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക