തെന്നിന്ത്യയിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളാണ് സംവിധായകൻ വിഘ്നേശ് ശിവന്റെ ഭാര്യ നയൻതാര. 183 കോടി രൂപയുടെ ആസ്തി നയൻതാരയ്ക്കുണ്ട്. നയൻതാരയുടെ ആസ്തിയും സ്വത്തുക്കളും പലപ്പോഴും ചർച്ചയായി ഉയർന്നുവരുന്ന വിഷയമാണ്. എന്നാൽ ഇപ്പോൾ ചർച്ചയായി ഉയരുന്നത് ഇവരുടെ ഭർത്താവ് വിഘ്നേശ് ശിവന്റെ ആസ്തി എത്ര എന്നതാണ്.

വിഘ്നേശ് കരിയറില്‍ അറിയപ്പെട്ട് തുടങ്ങിയത് 2015 മുതലാണ്. നയൻതാര അതിന് മുമ്ബെ തമിഴകത്തെ താരറാണിയാണ്. നയൻതാരയുടെ അത്രത്തോളം ഒന്നും വരില്ലെങ്കിലും മോശമല്ലാത്ത ആസ്തി വിഘ്നേശിനും സ്വന്തമായുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 കോടി രൂപയുടെ ആസ്തിയാണ് വിഘ്നേശിനുള്ളത്. സംവിധാനത്തിന് പുറമെ മറ്റ് വരുമാന സ്രോതസ്സുകളും വിഘ്നേശിനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംവിധായകനെന്നതിനൊപ്പം ഹിറ്റ് പാട്ടുകള്‍ എഴുതുന്ന ഗാനരചയിതാവ് കൂടിയാണ് വിഘ്നേശ് ശിവൻ. അജിത്ത്, വിജയ് തുടങ്ങിയ താരങ്ങളുടെ സിനിമകളില്‍ വിഘ്നേശ് പാട്ട് എഴുതിയിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ഇതിന് വിഘ്നേശ് വാങ്ങുന്ന പ്രതിഫലം. സംവിധാനയകനായും മികച്ച പ്രതിഫലം വിഘ്നേശിനുണ്ട്. ഒരു സിനിമയ്ക്ക് മൂന്ന് കോടി രൂപയാണ് വിഘ്നേശ് വാങ്ങുന്ന പ്രതിഫലം.

ഇതിന് പുറമെ ഷോകളുടെ പിന്നിലും വിഘ്നേശ് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ചെസ് ഒളിംപ്യാഡിന് വേദിയൊരുക്കിയത് തമിഴ്നാട് സര്‍ക്കാരാണ്.ഈ ഷോ സംവിധാനം ചെയ്തത് വിഘ്നേശ് ശിവനാണ്. ഇതിന് പ്രതിഫലമായി കോടികള്‍ വിഘ്നേശിന് ലഭിച്ചിട്ടുണ്ട്. നയൻതാരയ്ക്കൊപ്പം റൗഡി പിക്ചേര്‍സ് എന്ന പ്രൊഡക്ഷൻ കമ്ബനിയും വിഘ്നേശ് നടത്തുന്നുണ്ട്. നയൻതാര അടുത്തിടെ തുടങ്ങിയ 9 സ്കിൻ എന്ന ബ്യൂട്ടി ബ്രാൻഡിലും വിഘ്നേശിന് പങ്കാളിത്തമുണ്ട്.

അതേസമയം സംവിധായകനെന്ന നിലയില്‍ വിഘ്നേശിന് ഇത് മോശം സമയമാണ്.ഒടുവില്‍ റിലീസ് ചെയ്ത കാത്തുവാക്ക്ല രണ്ട് കാതല്‍ എന്ന സിനിമ പരാജയപ്പെടുകയാണുണ്ടായത്. നാനും റൗഡി താനിന് ശേഷം എടുത്ത് പറയത്തക്ക ഹിറ്റുകളൊന്നും വിഘ്നേശിന് ഇല്ല. ഇത് പലപ്പോഴും ഇദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ വരാൻ ഇടയാക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക