ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് തിരുവന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ചുള്ളിമാനൂര്‍ മുതല്‍ പാലോട് വരെയാണ് വെള്ളം കയറിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി മഴ നിര്‍ത്താതെ പെയ്യുകയാണെന്നും പല ഭാഗങ്ങളിലും വെള്ളം കയറിയതായും പ്രദേശവാസികള്‍ പറഞ്ഞു.

ഇളവട്ടം- തുറുപ്പുഴ മേഖലയിലെ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. ഒഴുക്കുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതുക്കൊണ്ടുതന്നെ അപകട സാദ്ധ്യത കണക്കിലെടുത്ത് വാഹനങ്ങള്‍ മറ്റു വഴികളിലൂടെ തിരിച്ചു വിടുകയാണെന്നും ഈ പ്രദേശങ്ങളില്‍ മുമ്ബും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു വെള്ളക്കെട്ട് ആദ്യമായാണ് രൂപപ്പെടുന്നതെന്ന് നാട്ടുകാര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി മേഖലയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക