രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ഝാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം.

ഈ കണ്ടുപിടിത്തത്തോടെ ഓര്‍ഗാനിക് ഊര്‍ജം കുറയ്‌ക്കുന്നതിനുള്ള സുപ്രധാന ആയുധം ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണ്. റോക്കറ്റ് ഇന്ധനം പോലെയുള്ള ബഹിരാകാശ വ്യവസായത്തിലും ലിഥിയം ഉപയോഗിക്കുന്നു.കോഡെര്‍മയിലെ മൈക്ക ബെല്‍റ്റില്‍ ലിഥിയം പര്യവേക്ഷണത്തിന്റെ അടുത്ത ഘട്ടത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രാഥമിക പര്യവേക്ഷണത്തില്‍ ലിഥിയം കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ ഈ കരുതല്‍ എത്ര വലുതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ ലിഥിയം കരുതല്‍ വളരെ വലുതാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത് . ലിഥിയം വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയില്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഇത് വേര്‍തിരിച്ചെടുക്കാൻ വിദേശ കമ്ബനികളുടെ സഹായവും തേടാമെന്നാണ് കരുതുന്നത്.

കശ്മീരിന് പിന്നാലെ ജാര്‍ഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലിഥിയം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടം ആണ് ഉണ്ടാകാൻ പോകുന്നത്. വൈദ്യുതി വാഹന നിർമ്മാണത്തിൽ ആഗോളതലത്തിൽ തന്നെ ഇന്ത്യ പ്രധാന കേന്ദ്രമായി മാറും. ഗൾഫ് നാടുകളിലെ ക്രൂഡോയിൽ നിക്ഷേപം പോലെ രാജ്യത്തിന്റെ തലവരെ മാറ്റിമറിക്കുന്ന ഒന്നായി മാറുമോ ലിഥിയം നിക്ഷേപം എന്നാണ് കണ്ടറിയേണ്ടത്.

അതിനിടെ, ഝാര്‍ഖണ്ഡില്‍ രണ്ട് പുതിയ സ്വര്‍ണശേഖരം കണ്ടെത്തി. റാഞ്ചിയിലെ തമാര്‍ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഈ രണ്ട് സ്വര്‍ണശേഖരങ്ങളും ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച്‌ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റാഞ്ചി ജില്ലയിലെ തമദ് ബ്ലോക്കിലെ ബാബൈകുന്ദി, സിന്ധൗരി-ഘൻശ്യാംപൂര്‍ എന്നിവിടങ്ങളിലാണ് ഈ സ്വര്‍ണശേഖരം കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക