
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ജയിലില്‍ ഒരു വനിത തടവുകാരി ഉള്‍പ്പടെ 44 തടവുകാര്‍ക്ക് ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് ( എച്ച് ഐ വി ) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സുശീല തിവാരി ആശുപത്രിയിലെ ഡോ പ്രേംജിത്ത് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ജയിലില്‍ എച്ച് ഐ വി പോസിറ്റീവ് തടവുകാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെന്നും ഇത് ജയില്‍ ഭരണത്തില്‍ പോരായ്മയാണെന്നും ഡോ പ്രേംജിത്ത് സിംഗ് വ്യക്തമാക്കി.
എച്ച് ഐ വി രോഗികള്‍ക്കായി ഒരു എ ആര്‍ ടി (ആന്റിട്രോവൈറല്‍ തെറാപ്പി) സെന്റര്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. അവിടെയാണ് രോഗബാധിതരായ തടവുകാരെ ചികിത്സിക്കുന്നത്. തടവുകാരെ ഞങ്ങളുടെ മെഡിക്കല്‍ സംഘം നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഡോ പ്രേംജിത്ത് സിംഗ് വ്യക്തമാക്കി. എച്ച് ഐ വി രോഗികള്‍ക്കായി ഒരു എ ആര്‍ ടി (ആന്റിട്രോവൈറല്‍ തെറാപ്പി) സെന്റര്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. അവിടെയാണ് രോഗബാധിതരായ തടവുകാരെ ചികിത്സിക്കുന്നത്. തടവുകാരെ ഞങ്ങളുടെ മെഡിക്കല്‍ സംഘം നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഡോ പ്രേംജിത്ത് സിംഗ് വ്യക്തമാക്കി.