ഭാര്യയെയും കാമുകനെയും ഒരുമിച്ച്‌ കണ്ട യുവാവ് കാമുകനെ തലവെട്ടിക്കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തിലാണ് സംഭവം. ശ്യാംലാല്‍ ഹെംബ്രം എന്നയാളാണ് കൊല്ലപ്പെട്ടത്. വിശ്വനാഥ് സുന്ദി എന്നയാളാണ് കൊലനടത്തിയത്. ഭാര്യയെയും കാമുകനെയും ഒരുമിച്ച്‌ പിടികൂടിയ ശേഷം കാമുകനെ മരത്തില്‍കെട്ടിയിട്ട് കോടാലി കൊണ്ട് തല വെട്ടുകയായിരുന്നു.

സംഭവത്തില്‍ സുന്ദിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെഗായിസായി ഗ്രാമത്തിലെ ശ്യാംലാല്‍ ഹെംബ്രാമുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് വിശ്വനാഥ് സുന്ദിക്ക് സംശയമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി, ഭാര്യയെയും ശ്യാംലാലിനെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന നിലയില്‍ പിടികൂടി. വിശ്വനാഥ് വീട്ടിലില്ലാത്ത സമയത്താണ് കാമുകന്‍ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുന്ദിയുടെ ഭാര്യയെ കാണാന്‍ ലോഞ്ചോയില്‍ എത്തിയതായിരുന്നു ഹെംബ്രാം. ഇരുവരെയും ഒരുമിച്ചു കണ്ടപ്പോള്‍ രോഷാകുലനായ വിശ്വനാഥ് കാമുകനെ മര്‍ദ്ദിച്ച്‌ വലിച്ചിഴച്ച്‌ വീടിനടുത്തുള്ള മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് കോടാലി എടുത്ത് തല വെട്ടിമാറ്റി. ശ്യാംലാല്‍ ഹെംബ്രാം സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നീട് സുന്ദി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ശ്യാംലാലിന്റെ മൃതദേഹവും ശിരഛേദം ചെയ്യാന്‍ ഉപയോഗിച്ച മഴുവും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക