ഇന്‍സ്റ്റാള്‍മെന്‍റ് മുടങ്ങിയതിന്റെ പേരില്‍ ഗര്‍ഭിണിയെ കൊലപ്പെടുത്തി. കുടിശ്ശിക വാങ്ങാനെത്തിയ ഫിനാന്‍സ് കമ്ബനി ജീവനക്കാര്‍, യുവതിയെ ട്രാക്ടര്‍ ഉപയോഗിച്ച്‌ ഇടിച്ചു വീഴ്ത്തിയ ശേഷം ദേഹത്തു കൂടി കയറ്റി ഇറക്കി. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം.

വ്യാഴാഴ്ച ഇച്ചാക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നത്. വികലാംഗനായ കര്‍ഷകന്റെ മകളാണ് കൊല്ലപ്പെട്ടത്. മരിച്ച യുവതി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. 2018ല്‍ മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന് മിഥ്ലേഷ് ഒരു ട്രാക്ടര്‍ വാങ്ങി. ട്രാക്ടറിന്റെ ആകെ 6 ഗഡുക്കളാണ് അവശേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രാക്ടറിന്റെ കുടിശ്ശിക വാങ്ങാന്‍ ഫിനാന്‍സ് റിക്കവറി ഏജന്‍്റുമാര്‍ മിഥ്ലേഷിന്‍്റെ വീട്ടിലെത്തി. ട്രാക്ടര്‍ വീണ്ടെടുക്കാന്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥനും കര്‍ഷകനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ മകള്‍ ട്രാക്ടര്‍ ചക്രത്തിനടിയില്‍ പെട്ടു. തുടര്‍ന്ന് യുവതിയുടെ പുറത്തുകൂടി ട്രാക്ടര്‍ കയറി ഇറങ്ങി. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക