യുപിയില്‍ ഹലാല്‍ മുദ്ര പതിപ്പിച്ച ഭക്ഷ്യ ഉത്‌പന്നങ്ങള്‍ക്ക് നിരോധനം. വില്‍പ്പന കൂട്ടാൻ മതവികാരം മുതലെടുക്കുന്നെന്നാണ് ആരോപണം. ഉത്പന്നങ്ങളുടെ നിര്‍മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവയ്‌ക്കാണ് നിരോധനം.

ഇത് സംബന്ധിച്ച്‌ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ആണ് ഉത്തരവിറക്കിയത്. കയറ്റുമതി ഉത്‌പന്നങ്ങള്‍ക്ക് ഇളവുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച്‌ ഹലാല്‍ സാക്ഷ്യപത്രം ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമ്ബത്തിക നേട്ടം ലക്ഷ്യമിട്ട് വ്യാജ ഹലാല്‍ സാക്ഷ്യപത്രമുണ്ടാക്കി ഭക്ഷണങ്ങള്‍ വിറ്റതിന് സംസ്ഥാനത്തെ നിരവധി കമ്ബനികള്‍ക്കെതിരെ കോസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. രാജ്യത്ത് ഇത്തരം ഒരു സംഭവം ആദ്യത്തെതാണ്. മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ തീരുമാനത്തിനെതിരെ രാജവ്യാപകമായി വ്യാപക പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക