പരീക്ഷയില്‍ തോറ്റതിന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ അധ്യാപകരെയും സ്കൂള്‍ ജീവനക്കാരെയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഝാര്‍ഖണ്ഡിലെ ദുംകയിലാണ് സംഭവം. പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് തങ്ങള്‍ പരാജയപ്പെട്ടത് എന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

പ്രാക്ടിക്കല്‍ പരീക്ഷയില്‍ അധ്യാപകര്‍ മനഃപൂര്‍വം കുറഞ്ഞ മാര്‍ക്ക് നല്‍കിയെന്നും അതുകൊണ്ടാണ് തങ്ങള്‍ പരാജയപ്പെട്ടതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇതില്‍ രോഷാകുലരായ വിദ്യാര്‍ഥികള്‍ അധ്യാപകനെയും ക്ലര്‍ക്കിനെയും പ്യൂണിനെയും കയര്‍ കൊണ്ട് സ്‌കൂളിലെ മാവില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം ഫേസ്ബുക്കില്‍ ലൈവ് നലകുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെ വിഷയം അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിഡിസി ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജാര്‍ഖണ്ഡ് അക്കാദമിക് കൗണ്‍സില്‍ (ജെഎസി) ഈ മാസം 26 നാണ് ഒമ്ബതാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്. അതില്‍ പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളിലെ 11 വിദ്യാര്‍ത്ഥികള്‍ തോറ്റിരുന്നു. ഇവരാണ് സംഘം ചേര്‍ന്ന് അധ്യാപകന്‍ കുമാര്‍ സുമന്‍, ക്ലാര്‍ക്ക് സോനേറാം ചൗദ്രെ, സ്കൂള്‍ പ്യൂണ്‍ അച്ചന്തു മല്ലിക്ക് എന്നിവരെ മര്‍ദിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷക്ക് നല്‍കിയ മാര്‍ക്ക് കാണിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ അതിന് വിസമ്മതിച്ചതോടെ മര്‍ദനം അഴിച്ചുവിടുകയായിരുന്നു.

സംഭവം ജില്ലാ വെല്‍ഫെയര്‍ ഓഫീസറും ഗോപികന്ദറിലെ ബിഡിഒയും അന്വേഷിക്കുമെന്ന് ഡിഡിസി ദുംക ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ഡിഡിസി) പറഞ്ഞു. വിദ്യാര്‍ഥികളുടെ ആരോപണവും അന്വേഷിക്കും. കാരണം എന്തുതന്നെയായാലും അധ്യാപകനെയും മറ്റും മര്‍ദിച്ച കാര്യം ഗുരുതരമാണെന്ന് ഡിഡിസി അറിയിച്ചു. ഇതില്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞു വരികയാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക