ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും യാത്ര ചെയ്യാൻ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ജാർഖണ്ഡിൽ ട്രെയിനിൽ കയറിയ യാത്രക്കാരെല്ലാം സഹയാത്രികനെ കണ്ട് ഞെട്ടി. കാരണം ബോഗിയിൽ ഒരു കാളയുണ്ടായിരുന്നു.

മിർസ ചൗക്കി റെയിൽവേ സ്റ്റേഷനിൽ ഒരാൾ ഈ കാളയെ വണ്ടിയിൽ കയറ്റുകയായിരുന്നു. കാളയെ സാഹിബ്ഗഞ്ച് റെയിൽവേ സ്‌റ്റേഷനിൽ ഇറക്കിവിടാൻ പറഞ്ഞതായി ചില യാത്രക്കാർ പറയുന്നു. എന്തായാലും ഏകദേശം 12 യാത്രക്കാരൊഴികെ ബാക്കിയുള്ളവർ ബോഗി മാറി കയറി. മാധ്യമ പ്രവർത്തകൻ പ്രകാശ് കുമാർ തന്റെ ട്വിറ്റർ പേജിൽ വീഡിയോ ഷെയർ ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക