രാമപുരം റീജണൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ ആധാർ കാർഡുകൾ അടിച്ച സ്വന്തം പാർട്ടി നേതാക്കൾക്ക് ആളും അർത്ഥവും നൽകി സഹായം ചെയ്യുന്ന ആളാണ് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ അധ്യക്ഷൻ ലോപ്പസ് മാത്യു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസിനെ അവഹേളിക്കുന്ന ലോപ്പസ് മാത്യു സ്വന്തം പാർട്ടിക്കാരുടെ വ്യാജ ആധാർ കാർഡ് നിർമ്മാണ യൂണിറ്റിനെ കുറിച്ചാണ് അന്വേഷണം ആവശ്യപ്പെടേണ്ടത്. വ്യാജ ആധാർ കാർഡുമായി രാമപുരം ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ കേരള കോൺഗ്രസ് യുവജന നേതാവിനെ പിടികൂടിയ സംഭവത്തിന്റെ തെളിവുകളും സി.ടി രാജൻ പുറത്തുവിട്ടു.

ഇത്തരം വ്യാജരേഖ ചമയ്ക്കൽ ലോബിയെക്കുറിച്ച് അന്വേഷണം നടത്തിയാൽ അഴിക്കുള്ളിൽ ആകാൻ പോകുന്നത് കേരള കോൺഗ്രസുകാരും സിപിഎംകാരുമാണ്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ അടിച്ച് അഡ്മിഷൻ നേടിയത് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും നേതാക്കളാണ് അല്ലാതെ യൂത്ത് കോൺഗ്രസുകാരല്ല എന്നും അദ്ദേഹത്തെ ഓർമ്മപ്പെടുത്തുന്നു. ലോപ്പസിന്റെ പ്രസ്താവന വേശ്യയുടെ ചാരിത്ര പ്രസംഗത്തെക്കാൾ കഷ്ടമാണെന്നും കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി സി ടി രാജൻ ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാമപുരം റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ LDF വ്യാപക കള്ളവോട്ടുകൾ ചെയ്യുകയും രാജ്യത്തെ നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിച്ചുകൊണ്ട് ആധാർ കാർഡും ബാങ്കിന്റെ ഐഡന്റിറ്റി കാർഡും കൃത്രിമമായി നിർമ്മിച്ചുകൊണ്ട് തെരഞ്ഞെടുപ്പിൽ വ്യാപകമായ കള്ളവോട്ടുകൾ ചെയ്യുകയുണ്ടായി. ജില്ലയുടെ പലഭാഗങ്ങളിൽ നിന്നുമായി പ്രവർത്തകരും, കേരളാ കോൺഗ്രസ്സ് (M) ന്റെയും CPM ന്റെ നേതാക്കൾ വരെ വന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാൻ വേണ്ടി കള്ളവോട്ടുകൾ ചെയ്യുവാൻ നേത്രത്വം നൽകി. UDF ന്റെ ബൂത്ത് ഏജന്റുമാരുടെ കണ്ടെത്തലിൽ 263 കള്ളവോട്ടുകൾ ഉച്ചയ്ക്ക് മുൻപ് തന്നെ LDF ചെയ്തിരുന്നു. അതിൽ സ്ഥലത്ത് ഉള്ളവരും, പുറത്തു ജോലി ചെയ്യുന്നവരുടെയും, പുറത്ത് പഠിക്കുന്ന കുട്ടികളുടെതും വരെ ഉൾപ്പെടുത്തി.

വളരെ വിപുലമായ ക്രമീകരണങ്ങൾ നടത്തി വ്യാജ ആധാർ കാർഡും വ്യാജ ബാങ്ക് തിരിച്ചറിയൽ കാർഡും നിർമിക്കുന്ന ഒരു കേന്ദ്രം രാമപുരത്ത് പ്രവർത്തിച്ചാണ് ഇത്തരത്തിൽ കള്ള വോട്ടുകൾ ചെയ്തത്.പലതവണ കള്ളവോട്ടുകൾ പിടിച്ച് RO യുടെ അടുത്തും പോലീസിനെയും ഏൽപ്പിച്ചിട്ടു. കള്ളവോട്ട് തടയാനോ കേസ് എടുക്കാനോ ഉള്ള യാതൊരു നടപടിയും എടുത്തില്ല. ഇതെല്ലാം കോടതി ഏർപ്പെടുത്തിയ വീഡിയോ റിക്കാർഡിൽ വ്യക്തവും ആണ്.

പിന്നീട് കള്ളവോട്ട് തടയുന്നതിനുള്ള പ്രവർത്തകരുടെ ശക്തമായ നീക്കത്തിൽ രാമപുരത്തെ UDF ന്റെ ഒരു പ്രവർത്തകന്റെ മകനായ ടോമിൻ ഡെന്നി ഇടക്കരയുടെ വ്യാജ ആധാർ കാർഡും വ്യാജ ബാങ്ക് തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് കള്ളവോട്ട് ചെയ്യുവാൻ വന്ന കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് കൂടിയായ ജോബിൻ സെബാസ്റ്റ്യൻ കുനംമാക്കിൽ എന്ന ആളെ ബൂത്തിൽ നിന്നും പോളിംഗ് ഓഫീസറുടെ അടുത്ത് നിന്നും തടഞ്ഞു വച്ച് രാമപുരം സർക്കിൾ ഇൻസ്പെക്ടറുടെ സഹായത്തോടെ റിട്ടേനിംഗ് ഓഫീസറുടെയും ബാങ്ക് സെക്രട്ടറിയുടെയും മുമ്പിൽ ഹാജരാക്കുകയും ചെയ്തു. പക്ഷെ RO. യുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല ഇലക്ഷൻ പ്രഖ്യാപിച്ച അന്ന് മുതൽ ഇലക്ഷൻ അട്ടിമറിക്കാൻ LDF നുവേണ്ടി RO കൂട്ട് നിൽക്കുകയും ആണ് ഉണ്ടായത്.

R.O. യുടെ മുമ്പിൽ ഹാജരാക്കിയ കള്ളവോട്ടിനു ശ്രമിച്ച് ജോബിൻ സെബാസ്റ്റ്യനെ LDF ന്റെ നേതാക്കൾ എത്തി മോചിപ്പിച്ച് കൊണ്ട് പോവുകയും പോളിംഗ് ബൂത്ത് പരിസരത്ത് അക്രമം അഴിച്ചു വിടുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീണ്ടും കള്ളവോട്ടുകൾ ചെയ്യുവാൻ ശ്രമം നടത്തുവാൻ ശ്രമിക്കുകയും ആണ് ചെയ്തത്.ഈ വിവരങ്ങൾ ചൂണ്ടിക്കാണിച്ചു. പിടിച്ചെടുത്ത വ്യാജ ആധാർ കാർഡും, വ്യാജ ബാങ്ക് തിരിച്ചറിയൽ കാർഡും ഉൾപ്പടെ രാമപുരം സർക്കിൾ ഇൻസ്പെക്ടർ മുമ്പാകെ പരാതി നല്കിയിട്ടുള്ളതും ആണ്. പാലാ MLAയുടെ ഓഫീസ് സ്റ്റാഫ് ആയ ശ്രീമതി രജനി യുടെ പരാതി ROയ്ക്ക് നൽകിയിട്ടും മേൽ നടപടികൾക്കോ കർശന പരിശോധനകൾക്കോ R.O. നിർദ്ദേശം നൽകുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല.

സ്വന്തം പാർട്ടിക്കാർ നടത്തുന്ന ഇത്തരം മാഫിയ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന ലോപ്പസ് മാത്യുവിന് തോമസ് ചാഴികാടനെ അട്ടിമറിച്ച് കോട്ടയം പാർലമെന്റ് സീറ്റിൽ സ്ഥാനാർത്ഥിത്വം നേടിയെടുക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോൾ നടത്തിയിട്ടുള്ള ഈ പ്രസ്താവനയും. ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിക്കുന്ന ആരോപണമാണ് കേരള കോൺഗ്രസ് നേതാവ് ഏറ്റെടുത്തിരിക്കുന്നത്. ഇത് ഒരു അവിശുദ്ധസഖ്യത്തിന്റെ സൂചനയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സി ടി രാജൻ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക