തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ അഴിമതി ആരോപണം. മത്സരഫലം അട്ടിമറിക്കാൻ കോഴ ചോദിച്ചുകൊണ്ടുള്ള ശബ്ദരേഖകള്‍ പുറത്തുവന്നു. വിവിധ സ്ഥാനങ്ങള്‍ ലഭിക്കാൻ ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളും അദ്ധ്യാപകരും ഉള്‍പ്പെടുന്ന ഗ്രൂപ്പുകളിലാണ് ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.ടീമുകളെ തിരിച്ചറിയാനുള്ള രേഖകള്‍ സഹിതം വിധികർത്താക്കള്‍ക്ക് നല്‍കിയെന്ന് സംശയിക്കുന്ന സ്ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഇടനിലക്കാരന്റെയും മത്സരാർത്ഥികളുടെയും ശബ്ദരേഖയാണ് പുറത്തുവന്നത്.

ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് അമ്ബതിനായിരം എന്നിങ്ങനെയാണ് സമ്മാനങ്ങള്‍ക്കുള്ള നിരക്ക്. കോഴ നല്‍കിയവരെ വിധി കർത്താക്കള്‍ക്ക് മനസിലാക്കാൻ കാല്‍പ്പാദത്തിന്റെ താഴെ അടയാളമിടണമെന്ന എഴുത്തും ചെസ്റ്റ് നമ്ബറിന്റെ ചിത്രവുമടങ്ങിയ വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂട്ട പരാതികളെയും സംഘർഷത്തെയും തുടർന്ന് ഇന്നലെയാണ് കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസി നിർദേശം നല്‍കിയത്. പരാതികള്‍ തീർക്കാതെ മത്സരങ്ങള്‍ നടത്തേണ്ടെന്ന് തീരുമാനിച്ചതോടെ സമാപനസമ്മേളനം ഉപേക്ഷിക്കുകയായിരുന്നു. സർവകലാശാല ചരിത്രത്തില്‍ ആദ്യമായാണ് യുവജനോത്സവം പൂർത്തിയാകാതെ നിർത്തിവയ്ക്കുന്നത്. സംഘനൃത്ത മത്സരം മാത്രം അവശേഷിക്കെയാണ് കലോത്സവം നിർത്തിവച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക