കൊല്ലത്ത് പാന്‍മസാല കടത്തുമായി ബന്ധമില്ലെന്ന സിപിഎം കൗണ്‍സിലറുടെ വാദം പൊളിയുന്നു. കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപ വില വരുന്ന പാന്‍മസാല പിടിച്ച സംഭവത്തില്‍ സിപിഎം നേതാവ് ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്. ഷാനവാസിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പ്രതി ഇജാസ് അടക്കമുള്ളവര്‍ പങ്കെടുത്ത ചിത്രങ്ങളാണ് പുറത്തുവന്നത്.

വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പോലീസ് ഷാനവാസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പാന്‍മസാലയുടെ വന്‍ ശേഖരം പോലീസ് പിടികൂടന്നതിനും നാല് ദിവസം മുന്‍പത്തെ ചിത്രമാണിത്. പിടിയിലായവരുമായി ഒരു ബന്ധവും തനിക്കില്ലെന്ന് ഷാനവാസ് ആവര്‍ത്തിക്കുന്നതിനിടയിലാണ് കേസിലെ പ്രധാന പ്രതിയായ ഇജാസുമായി പിറന്നാളാഘോഷിച്ചതിന്റെ ഫോട്ടോ പുറത്തായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇജാസിനും ഷാനവാസിനുമൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതാക്കളുമുണ്ടായിരുന്നു. നേരത്തെയും ഇജാസിനെ പാന്‍മസാല കടത്തിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇജാസ് പിടിയിലായെന്ന് മനസിലാക്കിയ നേതാക്കളെല്ലാം പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക