സ്ത്രീകളിൽ അത്യപൂർവമായി സംഭവിക്കുന്നതാണ് ഇരട്ട ഗർഭപാത്രം. യുട്ടറസ് ഡിഡൽഫിസ് എന്ന ഈ അപൂർവ ആരോഗ്യാവസ്ഥ സ്ത്രീകളിൽ 0.3 ശതമാനം പേർക്കാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഈ രണ്ട് ഗർഭപാത്രത്തിലും ഒരേ സമയം കുഞ്ഞ് വളരുകയെന്നത് അപൂർവങ്ങളിൽ അപൂർവമാണ്. അഞ്ച് കോടി പേരിൽ ഒരാളിൽ സംഭവിക്കുന്ന ഈ അപൂർവ സാഹചര്യത്തിന് ഉടമയായിരിക്കുകയാണ് അമേരിക്കയിലെ അലബാമയിലുള്ള 32കാരി കെൽസി ഹാച്ചർ.

ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷം എട്ടാം ആഴ്ചയിൽ നടത്തുന്ന അൾട്രാസൗണ്ട് സ്കാനിലാണ് തന്റെ രണ്ട് ഗർഭപാത്രത്തിലും കുഞ്ഞു വളരുന്നുണ്ടെന്നു കെൽസി തിരിച്ചറിഞ്ഞത്. ഇരട്ട ഗർഭപാത്രമുള്ള സ്ത്രീകൾക്ക് ഗർഭധാരണത്തോട് അനുബന്ധിച്ച സങ്കീർണ്ണതകൾ ഉണ്ടാകാറുണ്ടെങ്കിലും കെൽസിയുടെ ആദ്യ മൂന്ന് കുഞ്ഞുങ്ങളും പൂർണ്ണ വളർച്ചയെത്തി ആരോഗ്യത്തോടെ തന്നെ ജനിച്ചവരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019ൽ ബംഗ്ലാദേശിൽ ആരിഫ സുൽത്താന എന്ന സ്ത്രീ സമാനമായ രീതിയിൽ ഇരട്ട ഗർഭം ധരിക്കുകയും 26 ദിവസത്തെ ഇടവേളയിൽ ആരോഗ്യമുള്ള ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. രണ്ട് ഗർഭപാത്രങ്ങളും വ്യത്യസ്ത സമയത്ത് ഗർഭവേദന പ്രകടിപ്പിക്കാമെന്നാം ഒരു കുട്ടിക്കോ ചിലപ്പോൾ രണ്ട് കുട്ടികൾക്കോ സിസേറിയൻ വേണ്ടി വരുമെന്നും കെൽസിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു. ഇത്തരത്തിലൊരു സാഹചര്യം തങ്ങൾക്കും ഇതാദ്യമാണെന്ന് അലബാമയിലെ ഡോക്ടർമാരും ചൂണ്ടിക്കാട്ടുന്നു.

തന്റെ ഗർഭധാരണ വിശേഷങ്ങൾ ‘ഡബിൾ ഹാച്ചിങ്സ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കെൽസി ലോകവുമായി പങ്കുവയ്ക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക