EducationFlashNews

കർണാടകയിൽ കോളേജുകൾ നാളെ മുതൽ വീണ്ടും തുറക്കും: ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ച കുട്ടികൾക്ക് പ്രവേശന അനുമതി.

ബംഗളൂരു: കര്‍ണാടകയില്‍ നാളെ മുതല്‍ കോളജുകള്‍ തുറക്കും. ഡിഗ്രി, പിജി ക്ലാസുകള്‍ ആണ് പുനരാരംഭിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളാണ് തുറക്കുക. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കൂ. മൂന്ന് മാസത്തിന് ശേഷമാണ് കോളജുകള്‍ തുറക്കാനുള്ള തീരുമാനം.

ad 1

വിദ്യാര്‍ഥികള്‍ ക്ലാസിലെത്തണമെന്ന് നിര്‍ബന്ധമില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. കോളജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഏഴിനകം വാക്‌സിന്‍ നല്‍കണമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ പറഞ്ഞിരുന്നു. ഡിഗ്രി – പിജി വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ ജൂണ്‍ 28 ന് ആരംഭിച്ചതായി ഡെപ്യൂട്ടി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ദിവസം തന്നെ 94,000 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button