തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,035 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2607, കോഴിക്കോട് 2354, തൃശൂര്‍ 2174, എറണാകുളം 1669, പാലക്കാട് 1131, കൊല്ലം 1255, തിരുവനന്തപുരം 1167, ആലപ്പുഴ 912, കണ്ണൂര്‍ 796, കോട്ടയം 784, കാസര്‍ഗോഡ് 632, പത്തനംതിട്ട 468, വയനാട് 370, ഇടുക്കി 343 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക