സംസ്ഥാനത്ത് സംഭരണത്തിന്നൽകിയ നെല്ലിന്റെ വില ഇനിയും കിട്ടാതെ 3,600 കർഷകർ. 30 കോടിയോളം രൂപ ഇവർക്ക് കിട്ടാനുണ്ടെന്നാണ് ഏകദേശകണക്ക്.24,300 കർഷകർക്ക് 246 കോടി രൂപയാണ് അവസാനഘട്ടത്തിൽ നൽകാനുണ്ടായിരുന്നത്.സപ്ലൈകോയുമായി കരാർ ഒപ്പിട്ട കൺസോർഷ്യത്തിൽ ഉൾപ്പെട്ട എസ്.ബി.ഐ.യും കനറാ ബാങ്കുമാണ് ഈ തുക കൊടുക്കേണ്ടത്. ഇതിൽ 17,660 കർഷകർ പാലക്കാട് ജില്ലയിലും 6,640 പേർ ആലപ്പുഴ, കോട്ടയം ജില്ലകളിലും നിന്നുള്ളവരായിരുന്നു. പാലക്കാട് ജില്ലയിൽ 1900 പേർക്കും ആലപ്പുഴയിലും കോട്ടയത്തുമായി 1,700 പേർക്കുമാണ് ഇനിയും നെല്ലുവില കിട്ടാനുള്ളത്.

വായ്പ വേണ്ടെന്ന് ഒരുവിഭാഗം കർഷകർ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പി.ആർ.എസ്. വായ്പയായി നെല്ലുവില വേണ്ടെന്നും നേരിട്ട് തുക കിട്ടണമെന്നും പറഞ്ഞാണ് ഒരുവിഭാഗം കർഷകർ തുക കൈപ്പറ്റാത്തതെന്ന് ബാങ്ക് അധികൃതർ പറയുന്നു. സ്ഥലത്തില്ലാത്തവർ, പ്രായമായവർ, മറ്റാരെങ്കിലും കൃഷി നോക്കി നടത്തുന്നവർ, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച രേഖകൾ കൃത്യമല്ലാത്തവർ എന്നിവരും വായ്പയെടുക്കാൻ വന്നിട്ടില്ലെന്നാണ് ബാങ്ക് അധികാരികൾ പറയുന്നത്. നെല്ലുവില വായ്പയായല്ലാതെ സപ്ലൈകോ നേരിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഏതാനും കർഷകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരും ബാങ്കിലെത്തി വായ്പയായി തുക കൈപ്പറ്റിയിട്ടില്ല. ഇവർക്ക് തുക നൽകി റിപ്പോർട്ട് നൽകാൻ സപ്ലൈകോയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ബാങ്കുകളിൽ കർഷകരുടെ രേഖകൾ വാങ്ങിവെച്ചതും യഥാസമയം തീർപ്പാക്കാതിരിക്കുന്നതുമാണ് പ്രശ്നമായതെന്ന് കർഷകസംഘടനകൾ കുറ്റപ്പെടുത്തുന്നു. നെല്ലുവില വൈകുന്നതിനെതിരേ അഖിലേന്ത്യ കിസാൻ സഭയടക്കമുള്ള സംഘടനകൾ ബാങ്ക് ശാഖകളിലേക്ക് മാർച്ച് നടത്തിയിരുന്നു. പണം നൽകേണ്ട കർഷകരെ ഫോണിൽ വിളിച്ചുവരുത്തിയും പ്രത്യേകക്യാമ്പ് നടത്തിയുമായിരുന്നു ആദ്യഘട്ടത്തിൽ തുകവിതരണം.

രണ്ടാം വിളയുടെ വിലവിതരണം തുടങ്ങിയില്ലസെപ്തംബർ ആറിന് രണ്ടാം വിള നെല്ലുസംഭരണം തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും കർഷകർക്ക് നെല്ലിന്റെ വില കൊടുത്തുതുടങ്ങിയില്ല. സഹകരണസംഘങ്ങൾ സംഭരണം നടത്തി നെല്ലുവില രൊക്കം കൊടുക്കുന്ന സംവിധാനത്തെക്കുറിച്ച് ചർച്ച നടന്നെങ്കിലും സപ്ലൈകോ പണം തിരികെനൽകുന്നതിൽ ഉറപ്പില്ലാത്തതിനാൽ അത് നടപ്പായില്ല. ബാങ്കുകളുടെ കൺസോർഷ്യം, കേരള ബാങ്ക് എന്നിവിടങ്ങളിൽനിന്ന് വായ്പയെടുത്ത് കർഷകർക്ക് തുക നൽകുമെന്ന് സപ്ലൈകോ പ്രഖ്യാപിച്ചെങ്കിലും വായ്പ കിട്ടുന്നതിനുള്ള തടസ്സങ്ങൾ നീങ്ങിയില്ല.ധനവകുപ്പ് സപ്ലൈകോയ്ക്ക് 200 കോടി അനുവദിച്ചെങ്കിലും നെല്ലുവില കൊടുക്കാൻ ആവശ്യമായ തുകയുടെ പത്തിലൊന്നേ ഇത് ആകുന്നുള്ളൂ. കൂടുതൽ തുക സപ്ലൈകോ ആവശ്യപ്പെട്ടെങ്കിലും തീരുമാനമായില്ല. കൈയിൽ പണമില്ലാതെ നട്ടം തിരിയുന്ന സപ്ലൈകോ നെല്ലിന്റെ വില എങ്ങനെ നൽകുമെന്ന് നിശ്ചയമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക