വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്ബസുകള്‍ തുറക്കുന്നതിനായി രജിസ്‌ട്രേഷൻ പോര്‍ട്ടല്‍ ആരംഭിച്ച്‌ യുജിസി. അന്തിമ മാനദണ്ഡങ്ങള്‍ സംബന്ധിച്ചുള്ള വിജ്ഞാപനങ്ങള്‍ പുത്തിറക്കിയ ശേഷമാണ് രജിസ്‌ട്രേഷൻ പോര്‍ട്ടല്‍ തുറന്നിരിക്കുന്നത്. വിദേശ സര്‍വകലാശാലകള്‍ക്ക് http://fhei.ugc.ac.in വഴി രജിസ്റ്റര്‍ ചെയ്യാം.

യുജിസി രൂപവത്കരിച്ച സമിതി ഈ അപേക്ഷകള്‍ പരിശോധിക്കും. സര്‍വകലാശാലയുടെ പ്രവര്‍ത്തനം, കോഴ്‌സുകള്‍, വിശ്വാസ്യത എന്നിവയായിരിക്കും പരിശോധിക്കുക. ഇവ പരിശോധിച്ച്‌ 60 ദിവസത്തിനുള്ളില്‍ കമ്മീഷന് മുമ്ബാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. യുജിസിയുടെ അംഗീകാരം ലഭിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് ക്യാമ്ബസ് തുറക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴ്‌സ് ഫീസ്, നിയമനങ്ങള്‍,ശമ്ബളം തുടങ്ങിയ വിദേശ സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാം. ഓണ്‍ലൈൻ, വിദൂര ക്ലാസുകള്‍ അനുവദിക്കില്ല. വിദേശത്തു നിന്നുള്ള അദ്ധ്യാപകര്‍ ഒരു സെമസ്റ്റര്‍ എങ്കിലും ഇന്ത്യയില്‍ താമസിച്ചിരിക്കണം തുടങ്ങി നിരവധി നിബന്ധനകളാണ് പോര്‍ട്ടലില്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക