സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തില്‍ തീരുന്നില്ല ജനത്തിന്റെ ഗതികേട്. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സർചാർജും കൊടുക്കണം. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ, 10 പൈസ കൂടി സർചാർജായി മെയിലെ ബില്ലില്‍ ഈടാക്കാനാണ് തീരുമാനം. ആകെ 19 പൈസ സർചാർജ്. മാർച്ചിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുന്നത്.

ഇന്നലെ മുതല്‍ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. നിയന്ത്രണത്തില്‍ ജനത്തിന് എതിർപ്പ് ഉണ്ടെങ്കിലും ഉപഭോഗം കുറഞ്ഞെന്നാണ് സർക്കാർ വിലയിരുത്തല്‍. ഇന്നലെ 200 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറഞ്ഞെന്നാണ് കണക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്ത് മിനിറ്റോ, പതിനഞ്ച് മിനിറ്റോ മാത്രം വൈദ്യതി നിയന്ത്രിക്കാനാണ് നിലവില്‍ തീരുമാനം. രണ്ട് ദിവസം ഉപഭോഗ കണക്കുകള്‍ പരിശോധിച്ചതിന് ശേഷം നിയന്ത്രണം തുടരണമോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കും. ബുധനാഴ്ചയോടെ മഴ മെച്ചപ്പെടുമെന്ന കാലാവസ്ഥ പ്രവചനങ്ങളും വകുപ്പിന് ആശ്വാസമാണ്. മഴ കിട്ടിയാലും, ചൂട് കൂറഞ്ഞാലും, ബില്ലടയ്ക്കാൻ അധികം പണം വേണ്ടിവരും.

എന്നാൽ പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമല്ല നിയന്ത്രണം എന്നതാണ് യാഥാർത്ഥ്യം. നിയന്ത്രണം പ്രഖ്യാപിച്ചിട്ടില്ലാത്ത മേഖലകളിൽ പോലും മണിക്കൂറുകളാണ് കറണ്ട് പോകുന്നത്. വൈദ്യുതി ബോർഡിൻറെ കെടുകാര്യസ്ഥതയും, അഹിതമായ ശമ്പള വർധനവും മൂലമുണ്ടായ ബാധ്യതകൾ കൂടി വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഒരുവശത്ത് ധൂർത്ത് തുടരുന്ന സർക്കാർ സമസ്ത മേഖലകളിലും ജനങ്ങളെ അക്ഷരാർത്ഥത്തിൽ പിഴിഞ്ഞെടുക്കുകയാണ്. ഭരണം നിർവഹണം എന്ന് പറയുന്നത് തന്നെ നികുതി വർദ്ധനയും, ചാർജ് വർദ്ധനയുമായി മാറുന്ന കാഴ്ചയാണ് കേരളത്തിൽ കാണാൻ കഴിയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക