വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശിക തലത്തില്‍ പലേടത്തും നിയന്ത്രണം തുടങ്ങി. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കില്‍ വിതരണം നിയന്ത്രിക്കാന്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വന്‍കിട വ്യവസായങ്ങളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കണമാണ് ഇതില്‍ പ്രധാനപ്പെട്ടത്.

രാത്രി 9 ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര ദീപങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ അണക്കണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. 2 ദിവസം ഇത് വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. രാത്രിയില്‍ ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ വിതരണം തടസ്സപ്പെടും. രാത്രി ഏഴിനും ഒന്നിനും ഇടയ്ക്കുള്ള സമയത്ത് വൈദ്യുതി ഉപയോഗം ക്രമാതീതമായാല്‍ വൈദ്യുതി വിതരണ ലൈനുകള്‍ ഓഫ് ചെയ്യുമെന്നുള്ള അറിയിപ്പാണ് കെഎസ്‌ഇബി പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പുറത്തിറക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ നിജപെടുത്തണമെന്നും നിര്‍ദേശമുണ്ട്. പീക് ലോഡ് സമയത്ത് അനാവശ്യ ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കണം. അതേസമയം വൈദ്യുതിയുടെ അമിത ഉപയോഗത്തെ തുടര്‍ന്ന് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്നും കെഎസ്‌ഇബി അറിയിച്ചു. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴിലെ സബ്സ്റ്റേഷനുകളില്‍ അനാവശ്യ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനാണ് കെഎസ്‌ഇബി ആവശ്യപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക