ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടും. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് ആര്യാടൻ ഷൗക്കത്തെന്നും എ.കെ ബാലൻ പറഞ്ഞു.

ലീഗിന്റെ മനസ്സും ശരീരവും എവിടെയാണെന്ന് കേരളം കണ്ടു. CPIM ഐക്യദാർഢ്യ പരിപാടിയിൽ സാങ്കേതികമായി ഇല്ലെന്ന നിലപാട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അദ്ദേഹത്തെ പൂർണമായും പിന്തുണക്കുന്നു. ഷൗക്കത്തിന്റെ കാര്യത്തിൽ കോൺഗ്രസിൽ പ്രശ്നമുണ്ടാക്കിയത് CPIM ആണോ? സുധാകരൻ ലീഗിനോട് മാപ്പ് പറയണമെന്നും എ.കെ ബാലൻ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസ് ബിജെപി നയത്തിന്റെ ഭാഗമാണെന്ന് മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എ.കെ ബാലന് മറുപടിയുമായി കെ മുരളീധരന്‍ രംഗത്തെത്തി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി തരംതാണ കളിയാണ് കളിക്കുന്നത്. ബാലന്‍ കേസ് വാദിക്കും തോറും കക്ഷിയുടെ ശിക്ഷ കൂടുന്ന അവസ്ഥയാണ്. സര്‍ക്കാറിനെക്കൊണ്ടു ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കേണ്ട പാര്‍ട്ടി, പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാന്‍ നടക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക