യൂറോപ്യൻ യൂണിയൻ സമ്മേളനത്തിനിടെ ജര്‍മൻ വിദേശകാര്യ മന്ത്രി അന്നലെന ബെയര്‍ബോക്കിനെ ചുംബിക്കാൻ ശ്രമിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് ക്രൊയേഷൻ വിദേശകാര്യമന്ത്രി ജോര്‍ഡൻ ഗിര്‍ലിക് റദമാൻ. സംഭവം വലിയ വിവാദമായിരുന്നു. നവംബര്‍ രണ്ടിന് നടന്ന പരിപാടിക്കിലെ ജര്‍മൻ വിദേശകാര്യമന്ത്രിക്ക് തന്റെ പ്രവൃത്തി ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ മാപ്പുചോദിക്കുന്നു എന്നായിരുന്നു ജോര്‍ഡൻ പറഞ്ഞത്.

”വളരെ അസൗകര്യം നിറഞ്ഞ ഒരു നിമിഷമായിരുന്നു അത്. മന്ത്രിമാരായ ഞങ്ങള്‍ പരസ്പരം ഹാര്‍ദവമായി എല്ലാവരെയും സ്വാഗതം ചെയ്യാറുണ്ട്. അതില്‍ പ്രയാസം നേരിട്ടുവെങ്കില്‍ മാപ്പുപറയുന്നു. വിമാനം വൈകിയതിനാല്‍ ഞങ്ങള്‍ ഫോട്ടോയെടുക്കുന്ന നിമിഷമാണ് കണ്ടതു തന്നെ. ഞങ്ങള്‍ ഒരുമിച്ചാണ് ഇരുന്നത്. ഞങ്ങള്‍ അയല്‍രാജ്യക്കാരുമാണ്. വളരെ നല്ല ഒരു സമ്മേളനമായിരുന്നു അത്. അതെല്ലാം ഒരുനിമിഷം കൊണ്ടു കളഞ്ഞുപോയി.”-എന്നാണ് ജോര്‍ഡൻ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇ.യു യോഗത്തിനിടെ മാധ്യമങ്ങള്‍ക്കായി ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു വിദേശകാര്യമന്ത്രിമാര്‍. അപ്പോഴാണ് ക്രൊയേഷ്യൻ വിദേശകാര്യമന്ത്രി ബെയര്‍ബോക്കിന്റെ അടുത്തെത്തി ഹസ്തദാനം ചെയ്ത് ചുംബിക്കാൻ ശ്രമിച്ചത്. അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സംഭവത്തില്‍ ബെയര്‍ബോക്ക് പ്രതികരിച്ചിട്ടില്ല. ക്രൊയേഷ്യ മുൻ പ്രധാനമന്ത്രി ജദ്രാൻക കൊസോര്‍ ആണ് ആദ്യം വിമര്‍ശനവുമായി രംഗത്തുവന്നത്. സ്ത്രീകളെ ബലംപ്രയോഗിച്ച്‌ ചുംബിക്കുന്നത് അക്രമമല്ലേ എന്നായിരുന്നു ചോദ്യം.

അടുത്തിടെ സ്പാനിഷ് ഫുട്ബോള്‍ താരം ജെന്നി ഹെര്‍മോസോയെ ചുംബിച്ചത് വിവാദമായതിനെ തുടര്‍ന്ന് ഫിഫ ലൂയിസ് റൂബിയാലസിന് മൂന്നുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. വനിത ലോകകപ്പ് ഫൈനലിന് പിന്നാലെയാണ് ജെന്നിഫര്‍ ഹെര്‍മോസയെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലസ് അനുവാദമില്ലാതെ ചുംബിച്ചത്. വനിതാ ലോകകപ്പില്‍ സ്‌പെയ്ന്‍ കിരീടമുയര്‍ത്തിയതിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങില്‍വെച്ചായിരുന്നു റൂബിയാലെസ് സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തത്. മറ്റുതാരങ്ങളെ കവിളില്‍ ചുംബിക്കുകയും ചെയ്തിരുന്നു. റൂബിയാലെസിന്റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് ഹെര്‍മോസോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതോടെ സംഭവം വിവാദമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക