ലോകകപ്പില്‍ വിരാട് കോലിയുടെ 49ാം സെഞ്ച്വറിയേക്കാള്‍ ആളുകള്‍ കാത്തിരിക്കുന്നത് ഇപ്പോള്‍ മുഹമ്മദ് ഷമിയുടെ ബൗളിംഗ് കാണാനാണ്. ആരും ഞെട്ടിപ്പോകുന്ന പ്രകടനമാണ് ഷമി ലോകകപ്പില്‍ കാഴ്ച്ചവെക്കുന്നത്. മൂന്ന് കളിയില്‍ നിന്ന് 14 വിക്കറ്റാണ് താരം നേടിയത്. ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയാണ് ഷമിയുടെ പേരിലുള്ളത്. ഇത്രയധികം ഇംപാക്ടുണ്ടാക്കിയ താരം വേറെയുണ്ടാവില്ല.
ഷമിയുടെ കരിയര്‍ നോക്കിയാലും എപ്പോഴും മികച്ച് നില്‍ക്കുന്നതായും കാണാം. ടെസ്റ്റില്‍ 229 വിക്കറ്റുകള്‍ ഷമിയുടെ പേരിലുണ്ട്. ഏകദിനത്തില്‍ 180 വിക്കറ്റുകളും, ടി20യില്‍ 24 വിക്കറ്റുകളും, ഐപിഎല്ലില്‍ 127 വിക്കറ്റുകളും ഷമി വീഴ്ത്തിയിട്ടുണ്ട്. 2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം ഇന്ത്യന്‍ ബൗളിംഗിന് പുതിയ മാനം നല്‍കിയ ബൗളറാണ് ഷമി. ന്യൂബോളും, പഴകിയ പന്തുകളും ഒരുപോലെ സ്വിംഗ് ചെയ്യിക്കാനുള്ള കഴിവുകള്‍ ഷമിക്കുണ്ട്. അതുകൊണ്ട് ഷമിയെ ടീമിലെടുക്കാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരാറില്ല.
-->
താരത്തിന് ഐപിഎല്ലില്‍ നിന്നടക്കം വമ്ബന്‍ ഓഫറുകള്‍ ലഭിച്ചത് ഈ സ്വിംഗ് ബൗളിംഗ് കാരണമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ താരങ്ങളില്‍ ആസ്തിയില്‍ മുമ്ബനാണ് ഷമി. ആറ് മില്യണ്‍ യുഎസ് ഡോളറാണ് ഷമിയുടെ ആസ്തി. ഏകദേശം 47 കോടി രൂപ വരും ഇത്. ഈ വര്‍ഷത്തെ വിവരങ്ങള്‍ പ്രകാരമാണിത്.
താരത്തിന് പരസ്യങ്ങളില്‍ നിന്നും ബിസിസിഐയുമായുള്ള കരാറില്‍ നിന്നെല്ലാം വരുമാനം ലഭിക്കാറുണ്ട്.മുഹമ്മദ് ഷമി അതുപോലെ ആഡംബര വസ്തുക്കളും സ്വന്തമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ആംറോഹയില്‍ മനോഹരമായ ഒരു ഫാം ഹൗസ് ഷമിക്കുണ്ട്. ഇത് ഷമിയുടെ സ്വന്തം നാട്ടിലാണ് ഉണ്ടാക്കിയിരിക്കുന്നത്. 50 ഏക്കറുകളിലായി പരന്ന് കിടക്കുന്നതാണ് ഈ ഫാം ഹൗസ്. ഈ പ്രോപ്പര്‍ട്ടിയുടെ മൂല്യം പന്ത്രണ്ടിനും പതിനഞ്ച് കോടിക്കും ഇടയില്‍ വരും. ഈ ഫാം ഹൗസില്‍ ക്രിക്കറ്റ് പിച്ചുമുണ്ട്. ഷമിക്ക് ബൗളിംഗ് പ്രാക്ടീസ് നടത്താനായി നിര്‍മിച്ചതാണ്.
ലോക്ഡൗണിന്റെ സമയത്ത് ക്രിക്കറ്റര്‍ സുരേഷ് റെയ്‌ന ഷമിക്കൊപ്പം പരിശീലനത്തിനായി ഇവിടെ എത്തിയിരുന്നു. അലിനഗര്‍ മേഖലയില്‍ സ്വന്തമായി ഒരു ആഡംബര വീടും മുഹമ്മദ് ഷമിക്കുണ്ട്. 2015ലാണ് ഈ വീട് ഷമി വാങ്ങിയത്. ഫാം ഹൗസിന് ഭാര്യ ഹസിന്‍ ജഹാന്റെ പേരാണ് നല്‍കിയിരുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മുതല്‍ ഷമി ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവരും പക്ഷേ ഔദ്യോഗികമായി വേര്‍പിരിഞ്ഞിട്ടില്ല.
അതേസമയം ഷമിയുടെ ഐപിഎല്‍ പ്രതിഫലം 6.25 കോടിയാണ് ഗുജറാത്ത് ടൈറ്റന്‍സിനായി കഴിഞ്ഞ രണ്ട് സീസണിലും ഈ തുകയാണ് ഷമിക്ക് ലഭിക്കുന്നത്. അതിന് മുമ്ബ് പഞ്ചാബ് കിംഗ്‌സില്‍ 4.80 കോടി രൂപയാണ് ലഭിച്ചിരുന്നത്. 2011 മുതല്‍ ഐപിഎല്ലില്‍ സജീവമാണ് ഷമി. കാറുകളുടെ മികച്ചൊരു ശേഖരവും ഷമിക്കുണ്ട്. ഓഡി, ബിഎംഡബ്ല്യു 5 സീരീസ്, ജാഗ്വര്‍ 5 ടൈപ്പ്, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയാണ് താരത്തിന്റെ ശേഖരത്തിലുള്ളത്.
നൈക്കി, ഒക്‌ട്‌എഫ്‌എക്‌സ്, ബ്ലിറ്റ്പൂള്‍സ്, സ്റ്റാന്‍ഫോര്‍ഡ് ഫോലുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളുടെ ഭാഗമാണ് ഷമി. താരം ചാരിറ്റിക്കും സമയം കണ്ടെത്തുന്നുണ്ട്. 2018 മകളുടെ പിറന്നാള്‍ ദിനത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് ട്രൈസിക്കിളുകള്‍ നല്‍കിയിരുന്നു ഷമി. ആംറോഹയിലെ ഗ്രാമവാസികള്‍ക്കായിരുന്നു ഈ സഹായം നല്‍കിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക