ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് നാലാം ജയം. നെതര്‍ലന്‍ഡ്സിനെ ഏഴുവിക്കറ്റിന് തോല്‍പിച്ചു. 180 റണ്‍സ് വിജയലക്ഷ്യം 32ാം ഓവറില്‍ മറികടന്നു. റഹ്മത്ത് ഷാ 52 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി 56 റണ്‍സുമായി പുറത്താകാതെ നിന്നു. നെതര്‍ലന്‍ഡ്സ് നിരയില്‍ 58 റണ്‍സെടുത്ത സീബര്‍ട്ട് എങ്കല്‍ബര്‍ച്ചും 42 റണ്‍സെടുത്ത മാക്സ് ഓഡൗഡും മാത്രമാണ് തിളങ്ങിയത്.
ഓപ്പണര്‍ വെസ്്ലി ബരെസിയെ പുറത്താക്കിയ മുജീബ് ഉര്‍ റഹ്മാന്‍ 100 ഏകദിന വിക്കറ്റെന്ന നേട്ടം സ്വന്തമാക്കി. 47ാം ഓവറില്‍ നെതര്‍ലന്‍ഡ്സ് 179 റണ്‍സിന് പുറത്തായി. ഏഴു കളികളില്‍നിന്ന് എട്ടുപോയിന്റുമായി അഫ്ഗാന്‍ അഞ്ചാം സ്ഥാനത്താണ്.
-->
അഫ്ഗാനിസ്ഥാന്റെ ഫീല്‍ഡിങ്ങ് മികവിന് മുന്നിലാണ് ഡച്ച് മുന്‍നിര വീണത്. പതിവായി കാണാറുള്ള ഡച്ച് വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പിന് അഫ്ഗാന്‍ സ്പിന്നര്‍മാര്‍ അവസരം നല്‍കിയതുമില്ല. ഒരുവിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയില്‍ നിന്ന് 106 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ നെതര്‍ലഡ്സ് ഓള്‍ ഔട്ട്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി അഞ്ച് മുന്‍നിര ബാറ്റര്‍മാരില്‍ നാലുപേരും റണ്ണൗട്ടായി.
റാഷിദ് ഖാനെയും മുജീബിനെയും നെതര്‍ലന്‍ഡ്സിനെ കറക്കിവീഴ്ത്തിയത് 38 കാരന്‍ മുഹമ്മദ് നബിയും 18 കാരന്‍ നൂറ് അഹമ്മദും ചേര്‍ന്ന്. നബി 28 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റും നൂര്‍ 31 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റും വീഴ്ത്തി. ലോകകപ്പില്‍ ആദ്യമായി തിളങ്ങിയ മാക്സ് ഓഡൗഡ് 42 റണ്‍സെടുത്തു.
58 റണ്‍സുമായി സീബര്‍ട്ട് എങ്കല്‍ബ്രച്ച് ടോപ് സ്കോററായി. അഫ്ഗാനെതിരെ ലോകകപ്പില്‍ ഒരുടീമിന്റെ ചെറിയ സ്കോറില്‍ പുറത്തായ നെതര്‍ലന്‍ഡ്സിന് ഒരുഘട്ടത്തിലും മേധവിത്വമുണ്ടായില്ല.60 റണ്‍സ് പിന്നിടും മുമ്പ് രണ്ടുവിക്കറ്റ് നഷ്ടമായെങ്കിലും അര്‍ധസെഞ്ചുറിയുമായി റഹ്മത്ത് ഷാ അഫ്ഗാനെ മുന്നോട്ട് നയിച്ചു. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി റണ്‍സെടുത്തു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക