മലയാളത്തിന്റെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒന്നിക്കുന്ന നിമിഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയിലും രണ്ട് താരങ്ങളും പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു.

ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത് രസകരമായ ഒരു വിഡിയോ ആണ്. ‌പരിപാടിക്കിടെ മമ്മൂട്ടിയെ നുള്ളുന്ന മോഹൻലാലിനെയാണ് വിഡിയോയില്‍ കാണുന്നത്. അടുത്തടുത്ത സീറ്റുകളിലായാണ് മമ്മൂട്ടിയും മോഹൻലാലും ഇരുന്നത്. തമാശ പറഞ്ഞ് ചിരിക്കുന്നതിനിടെ മമ്മൂട്ടിയുടെ കാലില്‍ കുസൃതിയോടെ നുള്ളുന്ന മോഹൻലാലിനെയാണ് വിഡിയോയില്‍ കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്യാംകുമാര്‍ എന്ന ഫോട്ടോഗ്രാഫറുടെ കാമറ കണ്ണില്‍ ഈ മനോഹര നിമിഷങ്ങള്‍ പതിഞ്ഞതോടെ ആരാധകര്‍ക്കിടയില്‍ വൈറലായി. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇരുവരുടേയും സൗഹൃദത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ഇരുവരും എന്നാണ് ആരാധകരുടെ കമന്റുകള്‍.

മമ്മൂട്ടിയെ സഹോദരന്മാര്‍ വിളിക്കുന്നതുപോലെ ഇച്ചാക്ക എന്നാണ് മോഹൻലാല്‍ വിളിക്കുന്നത്. ഇച്ചാക്കയ്ക്കൊപ്പമെന്ന അടിക്കുറിപ്പോടെ മമ്മൂട്ടിക്കൊപ്പമുളള ചിത്രം മോഹൻലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുച്ചു. പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനും ഒപ്പമെന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി കേരളീയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക