കോട്ടയം: അയ്മനത്ത് ബോട്ട് വള്ളത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച മന്ത്രി വി എൻ വാസവനെതിരെ നാട്ടുകാരുടെ രോഷപ്രകടനം. കടുത്ത യാത്രാക്ലേശം നേരിടുന്ന ഈ മേഖലയെ സര്‍ക്കാര്‍ നിരന്തരം അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ മന്ത്രിക്കുനേരെ കയര്‍ത്തത്. ഇനി വോട്ടും ചോദിച്ച് ഇങ്ങോട്ട് വരണ്ട എന്നു പറഞ്ഞായിരുന്നു ജനം മന്ത്രിക്ക് നേരെ അക്രോശിച്ചത്.

അയ്മനത്തെ കരീമഠം പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കണമെന്നും ഇവിടേക്ക് വഴി വേണമെന്നും ദീര്‍ഘകാലമായി നാട്ടുകാര്‍ സര്‍ക്കാര്‍ തലങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ജലമാര്‍ഗ്ഗം മാത്രം എത്തിച്ചേരാൻ ആകുന്ന മേഖലയാണിത്. എന്നാല്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമാണ് അയ്മനം കരീമഠത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ച്‌ അപകടമുണ്ടായത്. അപകടത്തില്‍ വള്ളത്തില്‍ നിന്നും മറിഞ്ഞുവീണ് ഒഴുക്കില്‍പ്പെട്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഒപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയാണ് അപകടത്തില്‍ മരണപ്പെട്ടത്. ഈ വിദ്യാര്‍ഥിനിയുടെ വീട് സന്ദര്‍ശിക്കാൻ എത്തിയപ്പോഴാണ് മന്ത്രി വി എൻ വാസവന്റെ നേരെ നാട്ടുകാര്‍ രോഷപ്രകടനം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക