ആരോഗ്യവകുപ്പ് ജീവനക്കാരനായ യുവാവിന്റെ വൃഷണം ശസ്ത്രക്രിയയിലെ പിഴവിനാൽ നഷ്ടപ്പെട്ടതായി പരാതിഡോ ക്ടർക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും യുവാവ് പരാതി നൽകി. വയനാട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം.
ഹെർണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പ് ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായാണ് പരാതി. ഡോക്ടർക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും യുവാവ് പരാതി നൽകി.സെപ്റ്റംബർ 13നാണ് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ സീനിയർ ക്ലർക്കായ തോണിച്ചാൽ സ്വദേശി എൻ എസ് ഗിരീഷാണ് ശസ്ത്രക്രിയയിൽ വൃഷണം നഷ്ടപ്പെട്ടതായി പരാതി നൽകിയത്.
-->
ശസ്ത്രക്രിയക്ക് ശേഷം വൃഷ്ണത്തിൽ നീരുവച്ചു. അസഹ്യമായ വേദന തുടർന്നു. സ്റ്റിച്ച് അഴിക്കാൻ ചെന്നപ്പോള്‍ സ്കാന്‍ ചെയ്തു. സ്കാന്‍ റിപ്പോര്‍ട്ടില്‍ തന്നെ പ്രശ്നം വ്യക്തമായിരുന്നു. പുറത്ത് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് വൃഷണം നീക്കം ചെയ്യേണ്ടിവരുമെന്ന് അറിയിച്ചത്. സ്റ്റിച്ച് എടുക്കുന്ന സമയത്ത് നടത്തിയ സ്കാനില്‍ പ്രശ്നം വ്യക്തമായിട്ടും ഡോ. ജുബേഷ് ആരോഗ്യ സ്ഥിതി മറച്ചുവെച്ചു. ഹെർണിയ ശസ്ത്രക്രിയ നടത്തിയിടത്ത് പഴുപ്പു കൂടിയതിനെ തുടര്‍ന്ന് വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നു.ഡോ.ജുബേഷ് ചികിത്സാ രേഖകൾ തിരുത്താൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമുണ്ട്.
കേസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഗിരീഷ് ശേഖരിച്ചു. അതില്‍ തെറ്റായി വിവരങ്ങള്‍ ചേര്‍ത്തതായി കണ്ടെത്തി. രണ്ടാം ദിവസം മുറിവ് പരിശോധിച്ചെന്നും അതില്‍ പ്രശ്നങ്ങളൊന്നും കണ്ടില്ലെന്നും കേസ് റെക്കോര്‍ഡില്‍ ചേര്‍ത്തു. ഒരു ഡോക്ടര്‍ പോലും നോക്കുകയോ പരിചരിക്കുകയോ ചെയ്യാതെയാണ് ഇത്തരത്തില്‍ രേഖകള്‍ തയ്യാറാക്കി വെച്ചത്. ഇത് എഴുതിയ നഴ്സിനെയും ഡോക്ടറെയും വിശദമായി ചോദ്യം ചെയ്യണമെന്ന് ഗിരീഷ് ആവശ്യപ്പെടുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക