സ്പാ ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി കൊച്ചിയില്‍ പിടിയില്‍. എറണാകുളം പള്ളുരുത്തി സ്വദേശി അജീഷ് ആണ് പിടിയിലായത്. ഇയാള്‍ നിരവധി മയക്കുമരുന്ന് ഇടപാട് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് കടവന്ത്ര മാർക്കറ്റിന് സമീപത്ത് വച്ച്‌ ഇയാള്‍ സ്പാ ജീവനക്കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. യുവതിയോട് അപമര്യാദയായി പെരുമാറാനുള്ള ശ്രമം ചെറുത്തപ്പോഴായിരുന്നു ആക്രമണം. ബിയർ കുപ്പി കൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട യുവതിയെ പിന്തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക