ചേർത്തല: ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ക്ക് ജയ്പൂരിൽ ബിസിനസും ജോലിയും വാഗ്ദാനം നടത്തി 7 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഘത്തിൽപ്പെട്ട യുവാവ് അറസ്റ്റില്‍. അർത്തുങ്കൽ സ്വദേശിയായ ചേർത്തല തെക്ക് പഞ്ചായത്തിലെ അർത്തുങ്കൽ മാണിയാപൊഴി വീട്ടിൽ ആൽഫിൻ എന്ന  ആൽബർട്ട് എം രാജു (20)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊഴിൽരഹിതരായ യുവാക്കൾക്ക് രാജസ്ഥാനിലെ ജയ്പൂരിലുള്ള സ്ഥാപനത്തിൽ  ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് മുഖേനയാണ് പ്രതികള്‍ യുവാക്കളിൽ നിന്നും പണം വാങ്ങിയത്. പിന്നീട് പരിശീലനത്തിനാണെന്ന് പറഞ്ഞ് ഇവരെ ജയ്പ്പൂരിൽ കൊണ്ടുപോയി. യുവാക്കളെ ഒരു ഹോട്ടലിൽ താമസിപ്പിച്ച് സ്ഥിരമായി വൈകുന്നേരങ്ങളിൽ ജവഹർ പാർക്കിൽ കൊണ്ടുപോയി ഇരുത്തും. ഒടുവിൽ  പ്രതികൾ പറഞ്ഞ തരത്തിലുളള ബിസിനസോ പണമോ ലഭിക്കാഞ്ഞതോടെയാണ് യുവാക്കൾക്ക് ചതി മനസിലായത്. ഇതോടെ നൽകിയ പണം തിരികെ ചോദിച്ചെങ്കിലും നല്‍കാതെ ആയതോടെ യുവാക്കള്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. അർത്തുങ്കൽ ഇൻസ്പെക്ടർ പിജി മധുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ  ഡി സജീവ്കുമാറും സംഘവും നടത്തിയ അന്വേഷണത്തിൽ ജയ്പ്പൂരിൽ നിന്നുമാണ് ആൽഫിനെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. എഎസ്ഐമാരായ എസ് വീനസ്, ശാലിനി എസ്, എസ് സിപിഒ ശശികുമാർ.എസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ജില്ലയിലെ പല ഭാഗത്തുനിന്നുമുളള നിരവധി യുവാക്കളിൽ നിന്നും പ്രതികള്‍ ഇത്തരത്തിൽ പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക