ഡൽഹി: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ തീർഥാടകർ സഞ്ചരിച്ച ട്രാവലർ, നിർത്തിയിട്ട ട്രക്കിന് പിന്നിലിടിച്ച് 12 പേർ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ നാലുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. നാഗ്പുർ-മുംബൈ സമൃദ്ധി എക്സ്പ്രസ് വേയിൽ പുലർച്ച ഒന്നരയോടെയാണ് അപകടമുണ്ടായത്.

സൈലാനി ബാബ ദർഗയിൽ നിന്നും തീർഥാടനം കഴിഞ്ഞ് നാസിക്കിലേക്ക് വരികയായിരുന്ന സംഘത്തിന്റെ ട്രാവലർ, വൈജാപുർ ജംബാർ ടോൾ ബൂത്തിന് സമീപം നിർത്തിയിട്ട ട്രക്കിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ട്രാവലർ അമിത വേഗതയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമൃദ്ധി എക്സ്പ്രസ് വേ ആറുവരിപാതയില്‍ അപകടങ്ങള്‍ പതിവാകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക