യു.കെയില്‍ ഉപരിപഠനത്തിനുള്ള ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളര്‍ഷിപ്പ് 2024 പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 7 വരെ ഓണ്‍ലൈനായി സ്വീകരിക്കും. യു.കെ ഗവണ്മെന്റിന്റെ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമാണിത്. യു.കെയിലെ പഠനച്ചെലവും ട്യൂഷൻ ഫീസും പൂര്‍ണമായും ഇതിലൂടെ ലഭിക്കും.ബിരുദ, ബിരുദാനന്തര പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

IELTS പരീക്ഷയില്‍ കുറഞ്ഞത് 6.5 ബാൻഡ് ഉണ്ടായിരിക്കണം. അപേക്ഷ ഓണ്‍ലൈനായി http://www.chevening.org/apply വഴി അയയ്ക്കാം. പ്രായപരിധിയില്ല. യു.കെയിലെ സര്‍വകലാശാലകളില്‍ ഒരുവര്‍ഷത്തെ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷകര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. കോഴ്‌സ് പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തിനകം മാതൃരാജ്യത്ത് തിരിച്ചെത്തണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സയൻസ്, സോഷ്യല്‍ സയൻസ്, കൊമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, ജേണലിസം തുടങ്ങി നിരവധി മേഖലകളില്‍ ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകര്‍ യു.കെയിലെ മൂന്ന് സര്‍വകലാശാലകളില്‍ അഡ്മിഷന് അപേക്ഷിക്കണം. അക്കാഡമിക് മെരിറ്റ്, ഇന്റര്‍വ്യൂ, റഫറൻസ് ലെറ്റര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക