പാലാ: മാർ സ്ലീവാ മെഡിസിറ്റി അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും 2000 മുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയതിന്റെയും ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പൂർണ സൗജന്യമായി 10 ശസ്ത്രക്രിയകളും സൗജന്യ നിരക്കിൽ 200 ശസ്ത്രക്രിയകളും ചെയ്തു നൽകും. പേട്രൺസ് കെയർ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ജീവകാരുണ്യ സന്ദേശവുമായാണ് ചുവട് എന്നു പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.

മുട്ടു മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ ശ്രദ്ധേയരും പരിചയ സമ്പന്നരുമായ വിദഗ്ദ ഡോക്ടർമാരുടെ സേവനം പൂർണമായും ഉറപ്പാക്കിയാണ് ശസ്ത്രക്രിയകൾ നടത്തുക. കുറഞ്ഞ വരുമാനമുളള 70 വയസിൽ താഴെ പ്രായമുള്ളവരും കുടുംബത്തിന്റെ ചുമതല പൂർണമായും ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്നവരുമായ ആളുകളിൽ നിന്നായിരിക്കും സൗജന്യ ശസ്ത്രക്രിയ നൽകുന്ന 10 പേരെ കണ്ടെത്തുന്നതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുട്ടു മാറ്റിവയ്ക്കലിൽ ഉന്നത നിലവാരത്തിലുള്ള ശസ്ത്രക്രിയയും ചികിത്സയും ഉറപ്പാക്കുന്ന ആശുപത്രിയാണ് മാർ സ്ലീവാ മെഡിസിറ്റി . ആശുപത്രിക്കു പുറമെ അടിമാലി മോർണിങ് സ്റ്റാർ ആശുപത്രി , കുമളി സെന്റ് അഗസ്റ്റിൻസ് ആശുപത്രി, മുക്കൂട്ടുതറ അസീസി ആശുപത്രി, വൈക്കം ഇൻഡോ അമേരിക്കൻ വെസ്റ്റ് ഗേറ്റ് ആശുപത്രി എന്നിവിടങ്ങളിലും നടത്തുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെയാണ് ശസ്ത്രക്രിയയ്ക്കുള്ളവരെ തെരഞ്ഞെടുക്കുന്നത്.

നിലവിൽ മുട്ടു മാറ്റിവെയ്ക്കുന്നതിന് ഡോക്ടർമാർ ശുപാർശ ചെയ്തവർക്കും മുട്ടു മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ആവശ്യമുള്ളവർക്കും മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
8281699263, 9188952795.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക