പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് (65) യുകെയില്‍ നിര്യാതയായി. ബ്രിട്ടനിലെ ബെഡ്‌ഫോര്‍ഡ്‌ഷെയറിലുള്ള വെസ്റ്റണിങ്ങില്‍ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ ഡോ. ആനി ഫിലിപ്പ് കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു.

ഇന്ത്യ, സൗദി അറേബ്യ, ദുബൈ, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ഗൈനക്കോളജി രംഗത്ത് പ്രശസ്തയായിരുന്നു. ഭര്‍ത്താവ്: ഡോ. ഷംസ് മൂപ്പന്‍, മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രിവാൻഡ്രം മെഡിക്കല്‍ കോളജ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഡോ. ആനി. ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനം നടത്തി. ബ്രിട്ടനില്‍ ഗൈനക്കോളജി കണ്‍സള്‍ട്ടാന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭര്‍ത്താവ് ഡോ. ഷംസ് മൂപ്പൻ ബ്രിട്ടനില്‍ ഓര്‍ത്തോഡോണ്ടിസ്റ്റാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക