ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റം മേത്തൊട്ടിയില്‍ ഭിന്നശേഷിക്കാരനോട് മാതാപിതാക്കളുടെ ക്രൂരത. വീടിന് മുറ്റത്തെ ഷെഡില്‍ വിവസ്ത്രനാക്കി വൃത്തിഹീനമായ നിലയില്‍ മകനെ നിര്‍ത്തിയായിരുന്നു അമ്മയുടെയും രണ്ടാനച്ഛന്‍റെയും ക്രൂരത. പഞ്ചായത്ത് അധികൃതരെത്തി കുട്ടിയെ മോചിപ്പിച്ചു.

പതിനെട്ടുകാരനായ ഭിന്നശേഷിക്കാരനെ ഉടുതുണിയില്ലാതെ പുറത്തുനിര്‍ത്തിയാണ് അമ്മയും രണ്ടാനച്ഛനും തൊടുപുഴയിലേക്ക് പോയത്. ഓട്ടിസം ബാധിച്ച കുട്ടി വീടിനകം മലമൂത്ര വിസര്‍ജനം നടത്തി വൃത്തിഹീനമാക്കുന്നു വെന്നതാണത്രേ മാതാപിതാക്കള്‍ കാരണം പഞ്ഞത്. രാവിലെ മുതല്‍ കുട്ടി ഭക്ഷണമോ വെള്ളമോ മരുന്നോ ഇല്ലാതെ വീടിനു പുറത്ത് കഴിച്ചുകൂട്ടേണ്ടിവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉച്ചക്ക് ശേഷം അതുവഴി വന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് സംഭവം കണ്ടത്. ശേഷം വെള്ളിയാമറ്റം പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ച് കുട്ടിയെ വസ്ത്രം ധരിപ്പിച്ച് ഭക്ഷണം നല്‍കി മോചിപ്പിച്ചു. ശേഷം ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ നല്ല രൂപത്തിലാണ് കുട്ടിയെ മാതാവും രണ്ടാനച്ഛനും പരിപാലിച്ചിരുന്നതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക