വിവാഹിതനാണെന്ന് മനസ്സിലാക്കി കാമുകി ബന്ധത്തില്‍നിന്ന് പിന്മാറിയതോടെ പുഴയില്‍ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം. കോലാനി സ്വദേശി ജോജോ ജോര്‍ജാണ് (28) തൊടുപുഴ പൊലീസ് സ്റ്റേഷന് സമീപം പുഴയില്‍ ചാടിയത്. പൊലീസും അഗ്നിരക്ഷ സേനയും രണ്ട് മണിക്കൂര്‍ ശ്രമിച്ചാണ് ഇയാളെ രക്ഷിച്ചത്.

ഇടുക്കി സ്വദേശിനിയായ യുവതിയുമായി ജോജോ പ്രണയത്തിലായിരുന്നു. വീടുവിട്ടിറങ്ങിയ യുവതി നവംബര്‍ 11 മുതല്‍ ജോജോക്കൊപ്പം കോലാനിയിലായിരുന്നു താമസം. എന്നാല്‍, യുവാവ് നേരത്തെ വിവാഹിതനാണെന്നറിഞ്ഞതോടെ യുവതി ബന്ധത്തില്‍നിന്ന് പിന്മാറുകയും തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തി മാതാപിതാക്കള്‍ക്കൊപ്പം പോകുകയും ചെയ്തു. ഇതോടെണ് ജോജോ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാഴാഴ്ച ഉച്ചയോടെയാണ് യുവാവ് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയത്. ഇതുകണ്ട വഴിയാത്രക്കാര്‍ ഉടന്‍ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയെങ്കിലും ശക്തമായ ഒഴുക്കുള്ള പുഴയിലേക്കിറങ്ങാന്‍ സാധിച്ചില്ല. ഇതോടെ അഗ്നിരക്ഷ സേനയെ വിളിച്ചുവരുത്തി. ഈ സമയം ഒഴുക്കില്‍പെട്ട് ഭയന്ന ജോജോ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ കയറിപ്പിടിച്ചു. അഗ്നിരക്ഷ സേന ഇയാളെ വല ഉപയോഗിച്ച്‌ കരക്കെത്തിച്ച്‌ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യ ശ്രമത്തിന് ജോജോക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക