ഇ-കൊമേഴ്‌സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്‌സ് കമ്ബനിയായ പെപ്പര്‍ഫ്രൈയുടെ പുതിയ സ്റ്റുഡിയോ തൊടുപുഴയില്‍ തുറന്നു. ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും, ഹോം, ലിവിങ് സ്‌പേസ് തുടങ്ങിയ വിപണികളില്‍ ഒമ്‌നി ചാനല്‍ ബിസിനസ് രൂപപ്പെടുത്താനുമുള്ള കമ്ബനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഓഫ്‌ലൈന്‍ വിപുലീകരണം. രാജ്യത്ത് 200ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈക്ക് നൂറിലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.

വേദാര്‍ക്ക് ഡിസൈന്‍സുമായി ചേര്‍ന്ന് തൊടുപുഴയില്‍ തങ്ങളുടെ പുതിയ സ്റ്റുഡിയോ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസിങ് ആന്‍ഡ് അലയന്‍സസ് ബിസിനസ് ഹെഡ് അമൃത ഗുപ്ത പറഞ്ഞു. പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസി സ്വന്തമാക്കുന്നത് ഒരു സംരംഭക വിജയമാണ്, കൂടാതെ മെട്രോപൊളിറ്റന്‍, മുന്‍നിര നഗരങ്ങളുടെ അപ്പുറത്തേക്ക് ഉപഭോക്താക്കളിലേക്ക് എത്താനും തങ്ങള്‍ ലക്ഷ്യമിടുന്നു. വിജയിച്ച ബിസിനസുകള്‍, വനിതാ സംരംഭകര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍, നവ സംരംഭകര്‍ എന്നിവരാണ് തങ്ങളുടെ ഫ്രാഞ്ചൈസി പങ്കാളികള്‍. ഇന്ന് പെപ്പര്‍ഫ്രൈ ഉപഭോക്തൃ ഇടപെടലുകളുടെ വലിയൊരു ഭാഗം എആര്‍, വെര്‍ച്വല്‍ ഉല്‍പ്പന്ന ഇടപെടലുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ലോകമെമ്ബാടും വീടെന്ന വികാരം ജനിപ്പിക്കുക എന്ന തങ്ങളുടെ ദൗത്യത്തിലൂടെ, സ്ഥിരമായി മികച്ച ഉപഭോക്തൃ സേവനം നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയിലെ പ്രമുഖ ഹോം, ഫര്‍ണിച്ചര്‍ വിപണിയായ പെപ്പര്‍ഫ്രൈയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. പെപ്പര്‍ഫ്രൈ ഒരു വ്യത്യസ്ത ഓമ്‌നിചാനല്‍ ബിസിനസ്സിന് തുടക്കമിട്ടു, ഏറ്റവും വലിയ ഓമ്‌നിചാനല്‍ ഹോം ആന്‍ഡ് ഫര്‍ണിച്ചര്‍ ബിസിനസ്സ് സൃഷ്ടിക്കുന്നതിനുള്ള യാത്രയില്‍ അവരുമായി സഹകരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് പെപ്പര്‍ഫ്രൈ തൊടുപുഴ ഫ്രാഞ്ചൈസി സ്റ്റുഡിയോ ഉടമ വിഷ്ണു നമ്ബൂതിരി പറഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക