മദ്യലഹരിയില്‍ നടുറോഡില്‍ ഭര്‍ത്താവും ഭാര്യയും ഏറ്റുമുട്ടിയതോടെ ഗതാഗതം സ്തംഭിച്ചത് അരമണിക്കൂറോളം. മങ്ങാട്ടുകവല- വെങ്ങല്ലൂര്‍ നാലുവരി പാതയില്‍ നിന്ന് ഏഴല്ലൂരിലേക്ക് പോകുന്ന റോഡിലാണ് ദമ്ബതികള്‍ മദ്യലഹരിയില്‍ തമ്മില്‍ തല്ലിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഉപ്പുതറ സ്വദേശികളായ ദമ്ബതികളാണ് നടുറോഡില്‍ മദ്യലഹരിയില്‍ തല്ലുണ്ടാക്കിയത്.

ഉപ്പുതറ സ്വദേശി അനീഷും ഭാര്യ അഞ്ജലിയും പിക്കപ്പ് വാനില്‍ സഞ്ചരിക്കുകയായിരുന്നു. ഈ വാഹനം റോഡരുകില്‍ നിര്‍ത്തിയിട്ട ശേഷം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തമ്മില്‍ തല്ലുകയുമായിരുന്നു. ഗതാഗത തടസമുണ്ടായതിനെ തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക