തൊടുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥികളടങ്ങുന്ന ലഹരിമരുന്നു സംഘം പോലിസ് പിടിയില്‍. കോളേജുകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവും ലഹരിമരുന്നുകളും വില്‍പ്പന നടത്തുന്ന് ആറംഗ സംഘമാണ് അറസ്റ്റിലായത്. കൂടുതല്‍ പേര‍് പിടിയിലാകുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

തൊടുപുഴയിലെ കോളേജുകളില്‍ വ്യാപകമായി കഞ്ചാവും എംഡിഎംഎ പോലുള്ള ലഹരമരുന്നുകളുമുണ്ടെന്ന് പൊലീസിനെ നേരെത്തെ വിവരം ലഭിച്ചതിരുന്നു. ഇതേ തുടര്‍ന്ന് പ്രോഫഷണല്‍ കോളേജുകള്‍ നിരീക്ഷണത്തിലായിരുന്നു. ഇവിടങ്ങളില്‍ ലഹരിരമരുന്ന് വില്‍ക്കുന്നത് കോളേജ് വിദ്യാര്‍ത്ഥികള്‍ തന്നെയെന്ന വിവരമാണ് പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്. വെങ്ങല്ലൂരിലെ ലോഡ്ജിൽ പൊലീസ് പരിശോധന നടത്തി മുന്നു നിയമവിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലപ്പുഴ സ്വദേശി ശ്രീരാജ് തൃശൂർ സ്വദേശി ജീവൻ കൊല്ലം സ്വദേശി ഷജീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നല്‍കിയ മോഴിയുടെ അടിസ്ഥാനത്തില്‍. മുതലക്കോടം സ്വദേശി ജിബിന്‍ ഞറുക്കുറ്റി സ്വദേശി സനല്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സരിഗ എന്നിവരെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് വലിയ ശൃംഘലയെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തമിഴ്നാടുനിന്നും കഞ്ചാവെത്തിച്ച്‌ വില്‍പ്പന നടത്തുന്ന നിരവധി പേര്‍ സംഘത്തിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിശദമായ അന്വേഷണം തുടങ്ങി. വരും ദിവസം കൂടുല്‍ അറസ്റ്റുണ്ടാകുനെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക