ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട വനിതാ ഡോക്ടര്‍ അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് മായാ രാജ് ആണ് പിടിയിലായത്. ഗര്‍ഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതേട് സ്വദേശിയുടെ ഭാര്യയായ യുവതിക്ക് തുടര്‍ ചികിത്സ നല്‍കുന്നതിന് 5000രൂപയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

ഡോക്ടര്‍ മായയുടെ വീട്ടിലെത്തിയാണ് യുവതി ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയയ്‍ക്കുള്ള ഫീസെന്ന പേരില്‍ 500രൂപ ഇവരില്‍നിന്ന് വാങ്ങി. തുടര്‍ന്ന് 19-ന് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ഗര്‍ഭപാത്രം നീക്കംചെയ്തു. തുടര്‍ ചികിത്സ നല്‍കണമെങ്കില്‍ 5000രൂപ നല്‍കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെയാണ് പരാതിക്കാരി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ 3500രൂപ പരാതിക്കാരി ഡോക്ടറുടെ വീട്ടില്‍ എത്തിച്ചു. പണം വാങ്ങുന്നതിനിടെയാണ് ഡോക്ടര്‍ പിടിയിലാകുന്നത്. വെള്ളിയാഴ്ച ഇവരെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്‍പി ഷാജു ജോസ്, സിഐമാരായ ഡിപ്‍സണ്‍ തോമസ്, മഹേഷ് പിള്ള, കെ ആര്‍ കിരണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ഡോക്ടറെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക