പാസ്‌വേര്‍ഡ് എങ്ങനെ ശക്തമാക്കാമെന്ന് വ്യക്തമാക്കി കേരളാ പോലീസ്. ഇതിനുള്ള ചില ടിപ്‌സ് കേരളാ പോലീസ് ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ.

1. പാസ്‌വേര്‍ഡ് മനസ്സില്‍ സൂക്ഷിക്കുക, എവിടെയും എഴുതിവെക്കുകയോ സേവ് ചെയ്യുകയോ ചെയ്യാതിരിക്കുക

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2. വീട്ടുപേര് സ്ഥലപ്പേര് സ്വന്തം പേര് സ്വന്തം മൊബൈല്‍ നമ്ബര്‍ തുടങ്ങിയവ നിങ്ങളുടെ പാസ്സ്വേര്‍ഡില്‍ ഉള്‍പെടുത്താതിരിക്കുക

3. എല്ലാ അക്കൗണ്ടുകള്‍ക്കും ഒരേ പാസ്സ്വേര്‍ഡ് നല്‍കാതിരിക്കുക

4. പാസ്‌വേര്‍ഡ് ഉണ്ടാക്കുമ്ബോള്‍ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തിയുള്ള പാസ്‌വേര്‍ഡുകള്‍ നിര്‍മ്മിക്കുക

5. അക്കൗണ്ട് 2 Factor Authentication ഉപയോഗിച്ചു സുരക്ഷിതമാക്കുക

6. പാസ്‌വേര്‍ഡ് പരമാവധി 3 മാസമോ കൃത്യം ഇടവേളകളിലോ മാറ്റി സുരക്ഷിതമാക്കുക

7. നിങ്ങളുടെ പാസ്‌വേര്‍ഡ് നിങ്ങളുടെ മാത്രം ഉത്തരവാദിത്വവും അവകാശവുമാണ് ഒരിക്കലും അത് മറ്റൊരാളുമായി പങ്കുവെക്കാതിരിക്കുക

8. പാസ്‌വേര്‍ഡിനു എത്ര നീളം കൂടുന്നോ അത്ര തന്നെ സുരക്ഷിതത്ത്വം കൂടികൊണ്ടിരിക്കും

9. പാസ്‌വേര്‍ഡില്‍ പൊതുവേ ഡിക്ഷണറിയില്‍ കാണുന്ന നല്ല വാക്കുകള്‍ പരമാവധി ഒഴിവാക്കുകയാണ് നല്ലത്

ഓൺലൈനിൽ നിങ്ങൾ സുരക്ഷിതരാണോ ? OCTOBER 2023 National Cyber Security Awareness Month #keralapolice #NCSAM

Posted by Kerala Police on Sunday, 8 October 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക