വീടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന വസ്തു: വീടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഒന്നുകില്‍ സമചതുരമായിരിക്കണം. അല്ലെങ്കില്‍ ദീര്‍ഘ ചതുരമായിരിക്കണം. സമചതുരമുള്ള ഭൂമി കിഴക്കു പടിഞ്ഞാറ് ദര്‍ശനം വരുന്ന വീടുകള്‍ക്ക് ഉത്തമമാണ്. ദീര്‍ഘ ചതുരമുള്ള ഭൂമി തെക്കു വടക്കായി വരുന്ന വീടുകള്‍ക്ക് ഉത്തമമാണ്. ഒരു കാരണവശാലും പ്ലോട്ടുകളുടെ മൂലകള്‍ മുറിഞ്ഞിരിക്കാന്‍ പാടില്ല. മൂലകള്‍ 90 ഡിഗ്രി ആയിരിക്കണം.

ഒരു പഴയഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഒരു പഴയഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്ബോള്‍ നിലവിലുള്ള ഊര്‍ജ പ്രവാഹത്തിനു തടസം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ആരൂഢ കണക്കുള്ള പുരാതന വീടുകളുടെ കഴുക്കോലുകള്‍ മുറിച്ചു മാറ്റി കോണ്‍ക്രീറ്റു ചെയ്തു മുറികള്‍ ഉണ്ടാക്കുവാന്‍ പാടില്ല. പുരാതനമായ വീടുകള്‍ പൊളിക്കുമ്ബോള്‍ അവ പരിപൂര്‍ണമായി പൊളിച്ചു മാറ്റേണ്ടതാണ്. പ്രത്യേകിച്ച്‌ നിലവിലുള്ള ഗൃഹത്തിന്റെ തെക്കുഭാഗം നീട്ടുമ്ബോള്‍ വാസ ശാസ്ത്രസംബന്ധമായി അറിവുള്ള ഒരാളിന്റെ നിര്‍ദേശം തേടുന്നത് ഉചിതമായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വീടിനെ സംബന്ധിച്ചു കാര്‍പോര്‍ച്ച്‌ ഏതെല്ലാം ഭാഗത്ത് വരുന്നതാണു നല്ലത്? തെക്കുകിഴക്കേ ഭാഗം ശുക്രന്റെ ആധിപത്യമുള്ള സ്ഥലമാണ്. വാഹനകാരകനായ ശുക്രന്‍ നില്‍ക്കുന്ന ഈ സ്ഥലം കാര്‍പോര്‍ച്ചിന് ഏറ്റവും ഉത്തമമാണ്. രണ്ടാം സ്ഥാനം വടക്ക് പടിഞ്ഞാറ് വായുകോണാണ്. കൂടാതെ വീട്ടില്‍ ചേര്‍ക്കാതെ കാര്‍പോര്‍ച്ച്‌ പണിയുമ്ബോള്‍ അളവു നോക്കുന്നത് നല്ലതാണ്.

വീടിന്റെ പൂമുഖവാതിലിന്റെ മുന്നില്‍ ഫില്ലര്‍, വൃക്ഷങ്ങള്‍ എന്നിവ വരാമോ? പൂമുഖ വാതില്‍ മറഞ്ഞു കൊണ്ട് ഫില്ലറോ വൃക്ഷങ്ങളോ വരുന്നത് നല്ലതല്ല. അത് ഊര്‍ജപ്രവാഹത്തിന് തടസം വരും.

ഗൃഹനായിക ഗര്‍ഭിണി ആയിരിക്കുമ്ബോള്‍ വീടു പണി ആരംഭിക്കാമോ? വീടുപണി തുടങ്ങുന്നതിന് ഇതുമായി യാതൊരു ബന്ധവുമില്ല. പണ്ടുകാലത്ത് ധാരാളം അനാചാരങ്ങള്‍ വാസ്തു ശാസ്ത്ര സംബന്ധമായി ഉണ്ടായിരുന്നു. അതില്‍ പലതും പ്രായോഗികമായി ഉള്‍ക്കൊള്ളാനാവുന്നതല്ല.

വീടുവയ്‌ക്കുവാന്‍ സ്ഥലം വാങ്ങുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വലിയ കുഴിയുള്ള ഭൂമി, ചപ്പുചവറുകള്‍ ഇട്ടു നിറച്ചു പുറത്ത് മാത്രം നല്ല മണ്ണിട്ടു പൊക്കി നിരപ്പാക്കിയ ഭൂമി ഒരു കാരണവശാലും ഗൃഹം പണിയുവാന്‍ പറ്റിയതല്ല. ഒരുപക്ഷേ, ഇങ്ങനെയുള്ള ഭൂമിയില്‍ കെട്ടിടം പണി കഴിപ്പിച്ചു താമസമായാല്‍ എല്ലാ വാസ്തു നിയമങ്ങളും പാലിച്ച്‌ കെട്ടിടം പണിഞ്ഞിട്ടുണ്ടെങ്കിലും വീടിരിക്കുന്ന ഭാഗത്തുനിന്നും വമിക്കുന്ന ഭൗമോര്‍ജം നെഗറ്റീവ് ആയിരിക്കും. ഈ വീട്ടില്‍ കഴിയുന്നവര്‍ക്ക് അസുഖങ്ങളും ഭാഗ്യദോഷങ്ങളും ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയാണ്. ഇതുപോലെ കിഴക്കു ഭാഗവും വടക്കുഭാഗവും വളരെ ഉയര്‍ന്നു നില്‍ക്കുന്ന ഭൂമി ഇടിച്ചു താഴ്‌ത്തി നിരപ്പാക്കി ഗൃഹം പണിയുന്നതും സൂര്യനില്‍ നിന്നും കിട്ടുന്ന ഊര്‍ജപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ്. ഇതു പോലെ തെക്കുഭാഗവും പടിഞ്ഞാറുഭാഗവും കുത്തനെയുള്ളഭൂമിയും വീടു വയ്‌ക്കുവാന്‍ പറ്റിയതല്ല.

വീടിന്റെ ഏതു ഭാഗത്താണ് കിണര്‍ വരേണ്ടത്?വടക്കുകിഴക്കേ ഭാഗമായ മീനം രാശിയില്‍ കിണര്‍ വരുന്നതാണ് ഏറ്റവും ഉത്തമം.തെക്കുകിഴക്ക് ഭാഗമായ അഗ്നികോണാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം വടക്കുപടിഞ്ഞാറായ വായു കോണാണ്. മൂന്നാം സ്ഥാനം വടക്കു കിഴക്കായ ഈശാനകോണാണ്. ഇതില്‍ ഏതെ ങ്കിലും ഒരു സ്ഥാനം വരുന്നതാണ് ഉത്തമം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക