ഫെഗ്‌ഷൂയി പ്രകാരം ഓരോ ഇരുപത് വർഷം കൂടുമ്ബോഴാണ് പുതുവർഷം ഉണ്ടാകുന്നത്. ഇത് പ്രകാരം 2024 ഫെബ്രുവരിയില്‍ പുതുവർഷം ആരംഭിച്ചു. അതിനാല്‍തന്നെ അടുത്ത 20 വർഷത്തേക്ക് നല്ലത് സംഭവിക്കാൻ വീട്ടില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തുന്നത് നല്ലതാണെന്നാണ് ഫെംഗ്‌ഷൂയിയില്‍ പറഞ്ഞിട്ടുള്ളത്. ഇപ്രകാരം മാറ്റങ്ങള്‍ വരുത്തിയാല്‍ ആ വീടുകളിലുള്ളവർക്ക് രാജയോഗം ഉണ്ടാകുമെന്നാണ് വിശ്വാസം. ഇവ എന്തൊക്കെയാണെന്ന് ചുവടെ .

ഫെംഗ്‌ഷൂയി പ്രകാരം കന്നിമൂലയില്‍ ഒരു നാണയം സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. കിടപ്പുമുറി ഇങ്ങോട്ടേക്ക് മാറ്റുന്നതും വളരെ നല്ലതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാന വാതിലിനരികെ കറ്റാർവാഴ വയ്‌ക്കുന്നത് ഐശ്വര്യം കൊണ്ടുവരും.

വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് ബെഡ്‌റൂമെങ്കില്‍ അവിടെ നിന്നും മാറി കിടക്കാൻ ശ്രദ്ധിക്കുക. ചുവപ്പ്, ബ്രൗണ്‍ തുടങ്ങിയ നിറത്തിലുള്ള പെയിന്റും ഇവിടെ ഉപയോഗിക്കാൻ പാടില്ല.

പഠിക്കുന്ന കുട്ടികള്‍ വടക്ക് – പടിഞ്ഞാറ് ദിശയില്‍ ബുക്കുകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരും ഈ ദിശയിലിരുന്ന് പഠിക്കുന്നത് ഏറെ ഗുണം ചെയ്യും.

വടക്ക് ദിശയില്‍ വെള്ളച്ചാട്ടത്തിന്റെ ചിത്രം വയ്‌ക്കുന്നത് വളരെ നല്ലതാണ്.

വടക്ക് -കിഴക്ക് ഭാഗത്ത് നീല നിറത്തിലുള്ള വസ്‌തുക്കള്‍ വയ്‌ക്കുന്നത് വീട്ടില്‍ ഐശ്വര്യം കൊണ്ടുവരാൻ ഏറെ സഹായിക്കും. ഇങ്ങനെ ചെയ്‌താല്‍ ടെൻഷൻ ജീവിതത്തില്‍ നിന്ന് അകലുന്നതാണ്.

കിഴക്ക് ഭാഗത്ത് വാതില്‍ ഉണ്ടെങ്കില്‍ സാമ്ബത്തികപരമായും അത്ഭുതങ്ങള്‍ സംഭവിക്കും.

തെക്ക് ദിശയില്‍ കിടപ്പുമുറി പാടില്ല. മറ്റുള്ളവരാല്‍ നിങ്ങള്‍ ചതിക്കപ്പെടും. ധനപരമായും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക