കുറ്റകൃത്യത്തെ കുറിച്ച്‌ വിവരം ലഭിച്ചാലും പൊല്ലാപ്പ് പിടിക്കേണ്ട എന്ന് കരുതി പൊലീസിനെ സമീപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച്‌ ആലോചിക്കുമ്ബോഴാണ് ഭൂരിഭാഗം ആളുകളും പിന്‍വാങ്ങുന്നത്. ഇപ്പോള്‍ സ്‌റ്റേഷനില്‍ പോകാതെ തന്നെ വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്.

പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും രഹസ്യമായി അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ രഹസ്യവിവരം അറിയിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും കേരള പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറിപ്പ്: നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യം പോലീസിനെ രഹസ്യമായി അറിയിക്കാനുണ്ടോ? പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ Pol – App ( link https://play.google.com/store/apps/details?id=com.keralapolice) ഇന്‍സ്റ്റാള്‍ ചെയ്തശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക