മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടി പൊതുവേ ഒരു ഗൗരവ പ്രകൃതക്കാരനായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സമീപകാലത്തുള്ള അഭിമുഖങ്ങൾ ഈ ധാരണകളെ അട്ടിമറിക്കുന്നതാണ് എന്നതാണ് ഒരു യാഥാർത്ഥ്യം. സമീപകാലത്തായി അദ്ദേഹം നൽകുന്ന അഭിമുഖങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട മറ്റൊരു വസ്തുത മറ്റ് സൂപ്പർ താരങ്ങളിൽ നിന്ന് വിഭിന്നമായി സിനിമ പ്രമോഷനുകളിൽ ധാരാളമായി അദ്ദേഹം പങ്കെടുക്കുന്നു എന്നതാണ്. ഇവിടെ ഒറ്റയ്ക്കല്ല മറിച്ച് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെയാണ് മമ്മൂട്ടിയും വേദി പങ്കിടുന്നത്.

ഇത്തരം അഭിമുഖങ്ങൾ മമ്മൂട്ടി എന്ന മഹാനടന്റെ സെൻസ് ഓഫ് ഹ്യൂമർ മനസ്സിലാക്കുവാൻ പ്രേക്ഷകരെ ഒരുപാട് സഹായിച്ചു. ഗൗരവ പ്രകൃതക്കാരൻ എന്ന് വിലയിരുത്തപ്പെട്ട ഒരു വ്യക്തിയുടെ സ്പൊണ്ടേയിനിയസ് നർമ്മങ്ങൾ പ്രേക്ഷകരെ പലപ്പോഴും അത്ഭുതപ്പെടുത്തി. ഇത്തരത്തിൽ തഗ്ഗ് ഡയലോഗ് ഡയലോഗുകൾ കൊണ്ട് മമ്മൂട്ടി കളം നിറഞ്ഞ ഒരു അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇവിടെ മറ്റൊരു പ്രത്യേകത ബിഹൈൻഡ് ദി വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇത്തരത്തിൽ കസറിയത് എന്നതാണ്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക