ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം കൂട്ടുകാര്‍ക്കൊപ്പം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ, 14കാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചു. ട്രെയിന്‍ വരുമ്ബോള്‍, അത് ശ്രദ്ധിക്കാതെ ട്രാക്കിന് തൊട്ടരിലേക്ക് പോയി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്ബോഴാണ് അപകടം സംഭവിച്ചത്.

ബറാബാങ്കി ജില്ലയില്‍ ജഹാംഗീര്‍ബാദ് രാജ് റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം. 14കാരനായ ഫര്‍മാന്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ ട്രാക്കിന് അരികില്‍ സ്ലോ മോഷന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ഫര്‍മാന്‍ ട്രാക്കിന് തൊട്ടരികില്‍ പോയി നിന്നു. ഈസമയത്ത് അതുവഴി കടന്നുവന്ന എക്‌സ്പ്രസ് ട്രെയിന്‍ കുട്ടിയെ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക