കോഴിക്കോട് കടപ്പുറത്ത് ഭീമൻ നീലത്തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കണ്ടത്. ശക്തമായ തിരയില്‍ പിന്നീട് കരക്കടിയുകയായിരുന്നു.

ബീച്ചിനോട് അടുത്തുള്ള കടല്‍പ്പാലത്തിനടുത്തായാണ് നീലത്തിമിംഗലം മൃതദേഹം അടിഞ്ഞത്. പതിനഞ്ചടിയിലേറെ വലുപ്പമുള്ളതാണ് നീലതിമിംഗലം. മൃതദേഹത്തിന് രണ്ട് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കപ്പല്‍ തട്ടിയതോ അസുഖം പിടിച്ചതോ ആവാം അപകടകാരണമെന്നും ലൈഫ് ഗാര്‍ഡ് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ജ‍ഡം മറവ് ചെയ്യും. കടല്‍ തീരത്തു തന്നെയാവും കുഴിച്ചിടുക. മൂന്നുവര്‍ഷം മുൻപ് ബീച്ചില്‍ മറ്റൊരു തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സാധാരണ കേരള തീരത്ത് തിമിംഗലം കാണാറില്ല. അതിനാല്‍ തന്നെ തിമിംഗലത്തിന്റെ ജഡം കാണാനായി നിരവധി പേരാണ് എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക