വീടിനുളളില്‍ സ്ത്രീയുടെ മൃതദേഹം കവറിനുളളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഗിരിനഗറിലാണ് സംഭവം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ടത്.

ഇവരുടെ ഭര്‍ത്താവിനെ കാണാനില്ല. ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ മൃതദേഹം കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്ലാസ്റ്റിക് കവറിനുള്ളിലും പുതപ്പിലും പൊതിഞ്ഞ നിലയിലാണ് മൃതദേഹം. മഹാരാഷ്ട്ര സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് സ്ഥലത്ത് താമസിച്ചിരുന്നത്. ഇവര്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഭര്‍ത്താവിനായി തിരച്ചില്‍ തുടരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക