സംസ്ഥാനത്ത് വീണ്ടും രണ്ട് ദിവസം അടുപ്പിച്ച്‌ ഡ്രൈ ഡേ. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. നാളെ ഒന്നാം തിയതി ആയതിനാലും മറ്റന്നാള്‍ ഗാന്ധി ജയന്തി ദിനമായതിനാലുമാണ് സംസ്ഥാനത്ത് ഡ്രൈ ഡേ ഉള്ളത്. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവര്‍ത്തിക്കില്ല.

കഴിഞ്ഞമാസവും സംസ്ഥാനത്ത് അടുപ്പിച്ച്‌ രണ്ട് ദിവസം ഡ്രൈ ഡേ ഉണ്ടായിരുന്നു. നാലാം ഓണ ദിനമായ ഓഗസ്റ്റ് 31 ന് ചതയം ശ്രീനാരായണ ഗുരു ജയന്തി ആയതിനാലും ഒന്നാം തിയതി ആയതിനാലുമായിരുന്നു കഴിഞ്ഞ മാസവും അടുപ്പിച്ച്‌ രണ്ട് ദിവസം ഡ്രൈ ഡേ വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഓണക്കാലത്തെ മദ്യവില്‍പ്പനയുടെ കണക്കും നേരത്തെ പുറത്തുവന്നിരുന്നു. ഇത്തവണത്തെ ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഓണത്തോടനുബന്ധിച്ച പത്ത് ദിവസത്തെ കണക്ക് ഇക്കുറി സര്‍വകാല റെക്കോര്‍ഡാണ് കുറിച്ചത്. ഓഗസ്റ്റ് 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. സര്‍ക്കാരിന് 675 കോടിയാണ് ഇതിലൂടെ നികുതിയായി ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക