വിശക്കുമ്ബോള്‍ അന്നമൂട്ടിയ മനുഷ്യൻ ചലനമറ്റ് കിടന്നപ്പോള്‍ കരച്ചിലടക്കാനാവാതെ കെട്ടിപ്പിടിച്ചുകിടന്ന കുരങ്ങ് കണ്ടുനിന്നവരെ അത്ഭുതപ്പെടുത്തി. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ 40 കി.മീ ദൂരം മൃതദേഹത്തോടൊപ്പം ഈ മിണ്ടാപ്രാണി സഞ്ചരിക്കുകയും ചെയ്തു.ഉ ത്തര്‍പ്രദേശിലെ അംരോഹയിലാണ് അത്യപൂര്‍വ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തിയ സംഭവം.

രാംകുൻവര്‍ സിങ് എന്നയാള്‍ മരിച്ചപ്പോഴായിരുന്നു ഇടക്കിടെ ഇദ്ദേഹം ഭക്ഷണം നല്‍കിയിരുന്ന കുരങ്ങിനെ ദുഃഖിതനായി കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം നിലത്ത് കിടന്ന് കരഞ്ഞ വാനരൻ പിന്നീട് മൃതശരീരം കെട്ടിപ്പിടിച്ച്‌ ഏറെ നേരം കിടന്നു. ശവദാഹത്തിന് ചിതയിലേക്ക് കൊണ്ടുപോകുമ്ബോള്‍ വണ്ടിയില്‍ കയറിപ്പറ്റിയ ഈ നന്ദിയുള്ള മൃഗം മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച്‌ കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മരിച്ച രാംകുൻവറിന്റെ കുടുംബത്തോടൊപ്പം മൃതദേഹത്തിനരികില്‍ ഇരുന്ന് കരയുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ രണ്ട് മാസമായി രാംകുൻവര്‍ കുരങ്ങന് ഭക്ഷണം നല്‍കിയിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കൂടാതെ ഇരുവരും ദിവസവും കളിതമാശകളിലേര്‍പ്പെടാനും സമയം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാംകുൻവര്‍ മരിച്ചത്. അല്‍പസമയത്തിന് ശേഷം പതിവുപോലെ കുരങ്ങൻ സ്ഥലത്തെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം മനസ്സിലായത്. ഏറെനേരം അവിടെ ചെലവഴിച്ച്‌ കണ്ണീര്‍ പൊഴിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. തിഗ്രിധാമില്‍ നടന്ന സംസ്കാര ചടങ്ങില്‍ എരിയുന്ന ചിതക്ക് സമീപം ഏറെ നേരം കാത്തിരിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക